CinemaGeneralIndian CinemaKollywoodLatest NewsMovie GossipsNEWSWOODs

പരസ്പര വൈരാഗ്യമോ ദേഷ്യമോ ഇല്ല: ധനുഷും ഐശ്വര്യയും തമ്മിൽ വേർപിരിയാനുള്ള കാരണം വ്യക്തമാക്കി കുടുംബ സുഹൃത്തുക്കൾ

ചെന്നൈ: ഇന്ത്യൻ സിനിമാലോകത്തെ തന്നെ ഞെട്ടിച്ച വാർത്തകളിലൊന്നാണ് തമിഴ് നടൻ ധനുഷും രജനീകാന്തിന്റെ മകൾ ഐശ്വര്യയും തമ്മിലുള്ള വിവാഹമോചനം. ഇരുവരും തമ്മിൽ വ്യക്തിവൈരാഗ്യമോ ദേഷ്യമോ ഇല്ലെന്നും വേർപിരിയാനുള്ള തീരുമാനം കഴിഞ്ഞ ആറുമാസത്തിനുള്ളിൽ ദമ്പതികൾ പരസ്പരം ചർച്ച ചെയ്തെടുത്തതാണെന്നും കുടുംബസുഹൃത്തുക്കൾ വ്യക്തമാക്കി. ദമ്പതികളുടെ മക്കളെ ഇരുവരും ചേർന്ന് വളർത്തുമെന്നും സുഹൃത്തുക്കൾ കൂട്ടിച്ചേർത്തു.

ജോലിയോടുള്ള ധനുഷിന്റെ അമിത സ്നേഹമാണ് 18 വ‌ർഷം നീണ്ട ദാമ്പത്യജീവിതത്തിൽ വിള്ളൽ വീഴ്ത്തിയതെന്നും ഐശ്വര്യയുമായി എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ ധനുഷ് ഉടനെ പുതിയ ചിത്രത്തിന്റെ കരാർ ഒപ്പുവയ്ക്കുമായിരുന്നു എന്ന് സുഹൃത്തുക്കൾ പറഞ്ഞു. സ്വതവേ അന്തർമുഖനായ ധനുഷിന് പലകാര്യങ്ങളും തുറന്നു സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നെന്നും ഐശ്വര്യയുമായി ഉണ്ടാകുന്ന പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടുന്നതിന് വേണ്ടി ധനുഷ് പലപ്പോഴും സിനിമയെ മറയാക്കിയിരുന്നുവെന്നും സുഹൃത്തുക്കൾ വ്യക്തമാക്കി.

ഇരുവരെയും അടുത്ത് അറിയുന്നവർ ദമ്പതികളുടെ വിവാഹമോചനം പ്രതീക്ഷിച്ചിരുന്നതായും സുഹൃത്ത് പറഞ്ഞു. കുട്ടികൾ രണ്ട് പേരും വളരാൻ വേണ്ടിയായിരുന്നു ഇരുവരും ഇത്രയും നാൾ കാത്തിരുന്നതെന്നും ഭാവിയിൽ ഇവരെ ഒരുമിച്ച് ഒരേവേദിയിൽ കണ്ടാലും അത്ഭുതപ്പെടേണ്ടതില്ലെന്നും സുഹൃത്തുക്കൾ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button