നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്ത്, ഉണ്ണി മുകുന്ദൻ നിർമ്മിച്ച്, നായകനായ ‘മേപ്പടിയാൻ’ തിയേറ്ററുകളിൽ സൂപ്പർ ഹിറ്റായി ഓടുകയാണ്. ഇതിനിടെ ചിത്രത്തിന്റെ പ്രൊമോഷൻ പോസ്റ്ററുകൾ ഫേസ്‌ബുക്കിൽ നിന്നും നീക്കം ചെയ്ത് നടി മഞ്ജു വാര്യർ. നേരത്തെ സിനിമയുടെ ട്രെയിലർ പങ്കുവെച്ചുകൊണ്ട് സിനിമയുടെ അണിയറ പ്രവർത്തകർക്ക് ആശംസ അറിയിച്ചുകൊണ്ട് നടി തന്റെ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതാണ് താരം ഇപ്പോൾ നീക്കം ചെയ്തിരിക്കുന്നത്. ഡിസംബര്‍ 23ന് മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പെടെയുള്ളവർ ആയിരുന്നു മേപ്പടിയാന്റെ ട്രെയിലർ തന്റെ ഫേസ്‌ബുക്കിൽ പങ്കുവെച്ചിരുന്നത്. ഇതിൽ മഞ്ജുവും പങ്കാളിയായിരുന്നു. എന്നാൽ, ഈ പോസ്റ്റാണ് ഇപ്പോൾ കാണാനില്ലാത്തത്.
ചിത്രത്തിനെതിരേ വ്യാജവാര്‍ത്തകളും വിദ്വേഷ പ്രചരണവുമായി മതമൗലിക വാദികൾ രംഗത്തെത്തിയ സമയത്ത് തന്നെയാണ് മഞ്ജുവിന്റെ പിന്മാറ്റവും. മഞ്ജുവിന്റെ പിന്മാറ്റത്തിന് പിന്നിലെ കാരണം എന്താണെന്ന് അന്വേഷിക്കുകയാണ് സോഷ്യൽ മീഡിയ. മഞ്ജുവിന്റെ ആശംസ പോസ്റ്റിന് നന്ദി അറിയിച്ചുകൊണ്ട് സിനിമയുടെ സംവിധായകൻ തന്റെ പേജിൽ ഇത് ഷെയർ ചെയ്യുകയും ചെയ്തിരുന്നു. ഏതായാലും നടിയുടെ ഈ പിന്മാറ്റത്തിന് പിന്നിലെ കാരണം എന്താണെന്നാണ് ആരാധകരും ചർച്ച ചെയ്യുന്നത്.
അതേസമയം, സേവാഭാരതിയുടെ ആംബുലൻസ് ചിത്രത്തിൽ കാട്ടിയെന്നും നായകൻ ശബരിമലയിൽ പോയെന്നും ഹൈന്ദവ ബിംബങ്ങളെ പ്രതിഷ്ഠിച്ചു സംഘി അജണ്ടയാണ് ചിത്രത്തിൽ കാട്ടിയതെന്നുമായിരുന്നു വിമർശകരെന്ന പേരിൽ പലരുടെയും ആരോപണം. ഇത്തരം വിമർശങ്ങളെ എല്ലാം തറപറ്റിച്ച് ചിത്രം തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. ചിത്രത്തെ ഏറ്റെടുത്ത പ്രേക്ഷകർക്ക് നന്ദി അറിയിച്ച് ഉണ്ണി മുകുന്ദൻ രംഗത്ത് വന്നു. തനിക്ക് വാക്കുകൾ കിട്ടുന്നില്ലെന്ന് ഉണ്ണി മുകുന്ദൻ പറയുന്നു. കേരളത്തിലെ തീയേറ്ററുകൾ ഹൗസ് ഫുൾ ആണ്. തന്നെ വിശ്വസിച്ചതിന് എല്ലാവരോടും നന്ദി അറിയിക്കുന്നുവെന്നും ഉണ്ണി മുകുന്ദൻ കുറിച്ചു.
Leave a Comment