വില്ലന്‍ വേഷങ്ങളിലും കോമഡി വേഷങ്ങളിലും തിളങ്ങുന്ന താരമാണ് ജനാര്‍ദ്ദനന്‍. മുപ്പത് വര്‍ഷത്തിലധികമായി അഭിനയരംഗത്തുള്ള ജനാര്‍ദ്ദനന്‍ തന്റെ കുടുംബ ജീവിതത്തെക്കുറിച്ചു പങ്കുവച്ച വാക്കുകൾ ശ്രദ്ധനേടുന്നു.
read also: അമ്മയെ നോക്കാത്ത ശവം എന്നായിരുന്നു വിമർശനം: സ്വാതിക പറയുന്നു
‘എന്റെ ബന്ധുവായിരുന്നു അവള്‍. ചെറുപ്പം മുതല്‍ എനിക്ക് അവളെ ഇഷ്ടമായിരുന്നു. പക്ഷെ വീട്ടുകാര്‍ അവളെ വിവാഹം ചെയ്ത് തന്നില്ല. ശേഷം അവള്‍ വേറെ വിവാഹം കഴിച്ചു. പക്ഷേ രണ്ട് വര്‍ഷം മാത്രമെ ബന്ധം നീണ്ടുനിന്നുള്ളൂ. അവള്‍ വിവാഹമോചിതയായി തിരികെ വീട്ടിലെത്തി. വീട്ടില്‍ വന്ന ശേഷം അതീവ ദുഖത്തിലായിരുന്നു. അന്ന് അവള്‍ക്ക് ഒരു മകളുണ്ട്. അവളുടെ സങ്കടം എനിക്ക് സഹിക്കാന്‍ കഴിയുന്നതായിരുന്നില്ല. അങ്ങനെയാണ് ഞാന്‍ അവളുടെ സമ്മതത്തോടെ അവളെ വിവാഹം ചെയ്ത് എന്റെ ഭാര്യയാക്കുന്നത്. ഞങ്ങള്‍ സന്തോഷത്തോടെയാണ് ജീവിച്ചത്. അവള്‍ക്കൊപ്പം അധികനാള്‍ ജീവിക്കാന്‍ സാധിച്ചില്ല. അവള്‍ മരിച്ചിട്ട് പതിനഞ്ച് വര്‍ഷം പിന്നിടുന്നു. ആ മരണം എന്ന വല്ലാതെ തളര്‍ത്തി. ഇപ്പോഴും ആ വിഷമം ഉണ്ട്. അവളുടെ മകളും അവളില്‍ എനിക്കുണ്ടായ മകളും സ്‌നേഹത്തിലും സന്തോഷത്തിലുമാണ് കഴിയുന്നത്. ഇനി എനിക്കുള്ള ആഗ്രഹം ആര്‍ക്കും ഭാരമാകാതെ മരിക്കണം എന്നത് മാത്രമാണ്’- ഒരു അഭിമുഖത്തിൽ ജനാര്‍ദ്ദനന്‍ പറഞ്ഞു.
Post Your Comments