CinemaGeneralLatest NewsMollywoodNEWS

‘മമ്മൂട്ടിയുടെ തോപ്പിൽ ജോപ്പനിൽ എസ്.ഡി.പി.ഐയുടെ ആംബുലൻസ്, മഹാസമുദ്രത്തിൽ സേവാഭാരതി’: യുവാവിന്റെ കുറിപ്പ്

നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്ത്, ഉണ്ണി മുകുന്ദൻ നായകനായ ചിത്രമാണ് മേപ്പടിയാൻ. തിയേറ്ററിൽ പ്രദർശനം തുടരുന്ന ചിത്രത്തിനെതിരെ സൈബർ ആക്രമണം രൂക്ഷമായിരുന്നു. സേവാഭാരതിയുടെ ആംബുലൻസ് ചിത്രത്തിൽ കാട്ടിയെന്നും നായകൻ ശബരിമലയിൽ പോയെന്നും ഹൈന്ദവ ബിംബങ്ങളെ പ്രതിഷ്ഠിച്ചു സംഘി അജണ്ടയാണ് ചിത്രത്തിൽ കാട്ടിയതെന്നുമായിരുന്നു വിമർശകരെന്ന പേരിൽ പലരുടെയും ആരോപണം. സേവാഭാരതിയുടെ ആംബുലൻസ് കാണിച്ചതിന് എന്തിനാണ് ഇത്ര പ്രശ്നവും വിമര്ശനവുമെന്ന് മനസിലാകുന്നില്ലെന്ന് സംവിധായകൻ തന്നെ പറഞ്ഞിരുന്നു. ഇപ്പോഴിതാ, മറ്റ് സിനിമകളിൽ പല രാഷ്‌ടീയ പാർട്ടികളുടെയും ആംബുലൻസുകളെ കാണിച്ചിട്ടുണ്ടെന്നും അപ്പോഴൊന്നും ഇല്ലാത്ത പ്രശ്നം ഇപ്പോൾ എവിടുന്ന് പൊട്ടി മുളയച്ചതാണെന്നുമുള്ള ചോദ്യമാണ് ഉയരുന്നത്.

Also Read:ശബരിമലയ്ക്ക് പോകാൻ മാലയിട്ടവർ മുറുക്കുമോ?: സംവിധായകൻ പറയുന്നു

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ജോണി ആന്റണി സംവിധാനം ചെയ്ത ‘തോപ്പിൽ ജോപ്പൻ’ എന്ന സിനിമയിലെ ഒരു ഗാനരംഗത്ത് എസ്.ഡി.പി.ഐയുടെ ആംബുലൻസ് കാണിക്കുന്നുണ്ടെന്നും അപ്പോഴൊന്നും മമ്മൂട്ടി സുടാപ്പി ആണേ എന്ന് പറഞ്ഞ് ആരും കരയുകയോ വിവാദമുണ്ടാക്കുകയോ സൈബർ ആക്രമണം നടത്തുകയോ ചെയ്തില്ലല്ലോ എന്ന ചോദ്യമാണ് യുവരാജ് ഗോകുൽ എന്ന യുവാവ് തന്റെ ഫേസ്‌ബുക്കിലൂടെ ചോദിക്കുന്നത്.

സേവാഭാരതിയുടെ ആംബുലൻസ് കാണിച്ചു എന്ന് പറഞ്ഞ് വിവാദമുണ്ടാക്കുന്നവർ 15 വർഷങ്ങൾക്ക് മുൻപ് സിനിമകളിൽ സേവാഭാരതിയുടെ ആംബുലൻസ് കൃത്യമായി കാണിക്കുമായിരുന്നുവെന്നും അന്നൊന്നും മതം തിരഞ്ഞുള്ള വിവാദം ഉണ്ടാകാറില്ലായിരുന്നു എന്നുള്ള നിരീക്ഷണവും സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്നുണ്ട്. മോഹൻലാൽ നായകനായ മഹാസമുദ്രം എന്ന സിനിമയിൽ ‘സേവാഭാരതിയുടെ’ ആംബുലൻസ് കാണിക്കുന്നുണ്ട്. സമാനമായ മറ്റ് ചില സിനിമകളിലെ കുറിച്ചുള്ള ചർച്ചയാണ്‌ സോഷ്യൽ മീഡിയയിൽ നടക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button