തിരുവനന്തപുരം: കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിൽ സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് വീണ്ടും ചർച്ചയാകുന്നു. ദിലീപ് ഹൈക്കോടതിയിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകിയിരിക്കുകയാണ്. ഈ ഘട്ടത്തില്‍ ദിലീപിന് പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍. തിരുവനന്തപുരത്ത് ദിലീപിനെ അനുകൂലിച്ച് കൊണ്ടുളള ഇവരുടെ പ്രതിഷേധ പരിപാടി പോലീസ് ഇടപെട്ട് തടഞ്ഞു.
ഇന്ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ നിന്ന് സെക്രട്ടേറിയറ്റ് വരെ ആയിരുന്നു ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ മാര്‍ച്ച് പ്രഖ്യാപിച്ചത്. ബാനറുകളും മറ്റുമായി പ്രതിഷേധത്തിന് എത്തിയെങ്കിലും കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുപരിപാടികള്‍ക്ക് അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസ് തടഞ്ഞു. പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യാന്‍ എത്തിയത് സിനിമാ-സീരിയല്‍ സംവിധായകന്‍ ശാന്തിവിള ദിനേശ് ആയിരുന്നു.
ആരേയും പീഡിപ്പിക്കാന്‍ അനുവദിക്കില്ല, ഒരു പുരുഷനും ഇങ്ങനെയൊരു പീഡനം വരാന്‍ പാടില്ലെന്നുംകേരള മെന്‍സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. ‘അതിനെ തങ്ങള്‍ ശക്തമായി എതിര്‍ക്കും. ദിലീപിനെ പ്രതിയാക്കാന്‍ വേണ്ടിയുളള ഒരു വെമ്ബല്‍ ആണ് കണ്ട് കൊണ്ടിരിക്കുന്നത്. അദ്ദേഹം പ്രതിയാണെങ്കില്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ ഇടാവുന്നതാണ്. ഇത് ദിലീപിനെ എങ്ങനെ പ്രതിയാക്കാം എന്നതാണ് പോലീസ് ശ്രമിക്കുന്നത്’ -അജിത് കുമാര്‍ ആരോപിക്കുന്നു.
Post Your Comments