ധാക്ക: ദിവസങ്ങൾക്ക് മുൻപ് കാണാനില്ലെന്നു പറഞ്ഞു ബന്ധുക്കൾ പരാതി നൽകിയ നടിയുടെ മൃതദേഹം കണ്ടെത്തി. ബംഗ്ലാദേശി നടി റൈമ ഇസ്ലാം ഷിമുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ധാക്കയ്ക്കു സമീപം ഹസ്രത്പുര്‍ പാലത്തിനടുത്തു ചാക്കില്‍ കെട്ടിയ നിലയിലാണ് റൈമയുടെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. നാട്ടുകാര്‍ ആണ് ആദ്യം ഇത് കണ്ടത്. തുടർന്ന് പോലീസിനെ അറിയിക്കുകയായിരുന്നു.
ഇരുപത്തിയഞ്ചിലേറെ ചിത്രങ്ങളില്‍ അഭിനയിച്ച റൈമയെ കാണാതായെന്നു കാണിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് റൈമയുടെ ഭര്‍ത്താവും ഡ്രൈവറും പൊലീസ് കസ്റ്റഡിയിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
Post Your Comments