CinemaGeneralLatest NewsMollywoodNEWS

‘ഓരോ അനീതിയിലും നിങ്ങള്‍ രോഷം കൊണ്ട് വിറക്കുകയാണെങ്കില്‍ നിങ്ങൾ ഒരു സഖാവാണ്’: അവരൊക്കെ ഇന്ന് കേരളം വിട്ടോ എന്ന് രേവതി

നടി ആക്രമിക്കപ്പെട്ട കേസും ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടും സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതിനിടെ വിപ്ലവകാരി ചെഗുവേരയുടെ വാക്കുകൾ ഓർമപ്പെടുത്തി നടി രേവതി. ‘ഓരോ അനീതിയിലും നിങ്ങള്‍ രോഷം കൊണ്ട് വിറക്കുകയാണെങ്കില്‍ നിങ്ങൾ ഒരു സഖാവാണ്’ എന്ന ചെഗുവേരയുടെ വാക്കുകൾ കടമെടുത്തതുകൊണ്ട്, രേവതി ഇടതുപക്ഷ സർക്കാരുടെ മൗനത്തെ പരോക്ഷമായി വിമർശിച്ചു. 30-35 വര്‍ഷങ്ങള്‍ക്കു മുമ്പ് ആദര്‍ശങ്ങള്‍ സംസാരിച്ചവര്‍ ഇന്ന് എവിടെയാണ്? അത്ഭുതം തോന്നുന്നു എന്ന് രേവതി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

Also Read:പാർവതിയുടെ ‘സെക്സ് റാക്കറ്റ്’ വെളിപ്പെടുത്തലിൽ അന്വേഷണം നടത്താൻ സ്ത്രീപക്ഷ സർക്കാരിന് കഴിയാത്തത് എന്ത്?: ശാരദക്കുട്ടി

‘ചെഗുവേരയെക്കുറിച്ച് ആദ്യം കേള്‍ക്കുന്നത് എന്റെ ഇരുപതുകളുടെ തുടക്കത്തിലാണ്. എന്ന് ഞാന്‍ മലയാളം സിനിമകള്‍ ചെയ്യുകയാണ്. എന്റെ മലയാളികളായ സഹപ്രവര്‍ത്തകരും കേരളത്തില യുവാക്കളുമൊക്കെ 80 കളുടെ തുടക്കത്തില്‍ ചെഗുവേരയുടെ വാക്കുകളെയും ആദര്‍ശങ്ങളെക്കുറിച്ച് വാചാലരാകുന്നതും അദ്ദേഹത്തിന്റെ മുഖമുള്ള ടീ ഷര്‍ട്ടും ബാഗും തൊപ്പിയുമൊക്കെ അണിഞ്ഞ് നടക്കുന്നത് കാണുമ്പോള്‍ ഞാനിതുവരെ ചെഗുവേരയെ വായിച്ചില്ലല്ലോ എന്നോര്‍ത്ത് എനിക്ക് ലജ്ജ തോന്നി.

വിപ്ലവചിന്തകള്‍ നിറഞ്ഞ ആ ആദര്‍ശ യുവാക്കളുടെ തലമുറയിപ്പോള്‍ അധികാര സ്ഥാനങ്ങളുടെ ഇരിപ്പിടങ്ങളിലിരിക്കുന്ന അനുഭവസമ്പന്നരായ മധ്യവയസ്‌കരാണ്. എല്ലാ മേഖലകളില്‍ തീരുമാനെമെടുക്കുന്ന പൗരന്മാര്‍ അതും അതേ കേരളത്തില്‍. പക്ഷേ നിര്‍ഭാഗ്യവശാല്‍ ഇന്നത്തെ സമൂഹം 30-35 വര്‍ഷം മുമ്പ് അവര്‍ സംസാരിച്ച ആദര്‍ശങ്ങള്‍ പ്രതിഫലിപ്പിക്കുന്നില്ല. അവരൊക്കെ എവിടെയാണ്? കേരളം വിട്ടു പോയോ? അത്ഭുതം തോന്നുന്നു,’ രേവതി കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button