Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaGeneralLatest NewsMollywoodNEWS

‘ഇന്ദ്രൻ എന്റെ കൂട്ടുകാരനും സഹോദരനും’: ഇന്ദ്രജിത്ത് എന്ന നടന്റെ ആരാധികയാണ് താനെന്ന് പൂർണിമ

നടനും ഭർത്താവുമായ ഇന്ദ്രജിത്തിന്റെ ആരാധികയാണ് താനെന്ന് നടി പൂർണമിമ ഇന്ദ്രജിത്ത്. ഇന്ദ്രജിത്ത് തന്റെ ഏറ്റവും അടുത്ത കൂട്ടുകാരനും സഹോദരനും ആണെന്നും പൂർണിമ വ്യക്തമാക്കുന്നു. ജീവിതത്തില്‍ തന്നെ ഏറെ സ്വാധീനിച്ച വ്യക്തിത്വങ്ങളിലൊന്ന് മല്ലിക സുകുമാരൻ ആണെന്നും സുകുമാരന്റെ ഭാര്യ, ഇന്ദ്രജിത്തിന്റേയും പൃഥ്വിരാജിന്റേയും അമ്മ എന്നത് മാത്രമല്ല അമ്മയ്ക്ക് സ്വന്തമായ ഐഡന്റിറ്റിയുണ്ടെന്നും പൂർണിമ പറയുന്നു. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു പൂര്‍ണിമ മനസ് തുറന്നത്.

‘മക്കളുടെ ഇടയില്‍ ഒതുങ്ങിക്കൂടാന്‍ അമ്മയ്ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. ഏറ്റവും കംഫര്‍ട്ടബിളായ കാര്യം ഇതായിരുന്നിട്ടും അമ്മ ആ വഴിയല്ല തിരഞ്ഞെടുത്തത്. ആളുകളുടെ കമന്റുകളോ വിമര്‍ശനങ്ങളോ ഒന്നും അമ്മയെ ബാധിക്കാറില്ല. മക്കള്‍ പറയുന്ന പോലെയല്ല താന്‍ ജീവിക്കുന്നത് തന്റേതായ രീതിയിലാണ് എന്നാണ് പറയാറ്. അമ്മയുടെ ആ ശക്തിയെ ബഹുമാനത്തോടെയാണ് നോക്കിക്കാണുന്നത്. ഒരുപാട് കഷ്ടപ്പെട്ടും വെല്ലുവിളികളെ അതിജീവിച്ചുമൊക്കെയാണ് അമ്മ അമ്മയുടെ സ്വന്തം ഐഡന്റിറ്റി നേടിയെടുത്തത്. എത്ര പേര്‍ക്ക് ഇങ്ങനെയാവാന്‍ കഴിയും, മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മനസാണ് അമ്മയുടേത്. അമ്മയുടെ ആത്മവിശ്വാസവും എനര്‍ജിയുമാണ് എന്നെ ഏറെ ആകർഷിച്ചത്’, പൂർണിമ പറയുന്നു.

Also Read:മമ്മൂട്ടിയും പാർവതിയും ആദ്യമായി ഒന്നിക്കുന്ന ‘പുഴു’ തിയേറ്ററുകളിലേക്കില്ല, ഒടിടി റിലീസിന്

പൃഥ്വിരാജ് തനിക്ക് സഹോദരൻ ആണെന്നും പൂർണിമ പറയുന്നു. 17കാരനായ പൃഥ്വിരാജിനെയാണ് താന്‍ ആദ്യം പരിചയപ്പെട്ടതെന്നും പൂര്‍ണിമ പറഞ്ഞിരുന്നു. ‘ഇന്ദ്രനുമായയുള്ള വിവാഹശേഷം പൃഥ്വിക്കൊപ്പം ഒന്നിച്ച് കളിച്ച് നടന്നിട്ടുണ്ട്. അങ്ങനെയുള്ള ഒരാള്‍ ഇത്രയും ഉയരത്തിലെത്തുമ്പോള്‍ അവരുടെ ജയപരാജയങ്ങള്‍ നമ്മുടേത് കൂടിയായി മാറും. പൃഥ്വി എല്ലാം അര്‍ഹിക്കുന്നുണ്ട്. കരിയറിലായാലും ജീവിതത്തിലായാലും പൃഥ്വി അനുഗ്രഹീതനാണ്. സുപ്രിയയെക്കുറിച്ച് അഭിമാനമാണ് തോന്നിയിട്ടുള്ളത്. സ്വന്തമായ കാഴ്ചപ്പാടും വ്യക്തിത്വവുമുണ്ട് സുപ്രിയയ്ക്ക്’, പൂർണിമ തുറന്നു പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button