CinemaGeneralLatest NewsMollywoodNEWS

‘വുമൺ ഓഫ് ദി ഇയർ അവാർഡ്’ ഐഷ സുൽത്താനയ്ക്ക്

പി. കെ ഗോപാലൻ ഫൗണ്ടേഷന്റെ ‘വുമൺ ഓഫ് ദി ഇയർ അവാർഡ്’ സംവിധായിക ഐഷ സുൽത്താനയ്ക്ക്. പി. കെ ഗോപാലൻ ഫൗണ്ടേഷൻ വയനാട് ജില്ല ആണ് ഐഷയ്ക്ക് പുരസ്കാരം നൽകിയത്. ഐഷ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ തന്റെ ആരാധകരെ അറിയിച്ചത്. തനിക്ക് ലഭിച്ച അവാർഡ് വയനാട്ടിലെ എല്ലാ തോട്ടം തൊഴിലാളികൾക്കും, കർഷക സമരത്തിൽ പങ്കെടുത്ത ഓരോ കർഷകർക്കും, ലക്ഷദ്വീപിലെ ജനങ്ങൾക്കും വേണ്ടി സമർപ്പിക്കുകയാണെന്ന് ഐഷ വ്യക്തമാക്കി.

Also Read:‘അഭിനേതാവിന് ഏറ്റവും പ്രയാസം തമാശ റോളുകൾ ചെയ്തു ഫലിപ്പിക്കുക എന്നതാണ്’: അജു വർഗീസ്

അതേസമയം, ലക്ഷദ്വീപ് വിഷയത്തില്‍ ശക്തമായ നിലപാടുകളിലൂടെ ശ്രദ്ധേയായ ഐഷ തന്റെ രണ്ടാമത്തെ ചിത്രത്തിന്റെ പണിപ്പുരയിലാണ്. ‘ഫ്ലഷ്’ എന്ന തന്റെ ആദ്യ ചിത്രത്തിന്റെ ജോലികളും പുരോഗമിക്കുകയാണ് എന്ന് ഐഷ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ പിന്നാലെയായിരുന്നു 124 (A) എന്ന സിനിമയും ഐഷ പ്രഖ്യാപിച്ചത്. ഐഷ തന്നെയാണ് ‘ഐഷ സുൽത്താന ഫിലിംസ്’ എന്ന ബാനറിൽ ചിത്രത്തിന്റെ നിർമ്മാണവും നിർവഹിക്കുക.

രാജ്യദ്രോഹത്തിനുള്ള ശിക്ഷ വിധിക്കുന്ന ഇന്ത്യൻ പീനൽ കോഡിന്റെ പേരാണ് ചിത്രത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്. ഇന്ത്യൻ ഭരണഘടനയെയും ജനാധിപത്യത്തെയും നെഞ്ചോടു ചേർക്കുന്ന നമ്മൾ ഓരോരുത്തരുടെയും കഥയാണ് താൻ പറയുന്നതെന്ന് ഐഷ വ്യക്തമാക്കി. പത്രത്തിന്റെ ഫ്രണ്ട് പേജ് മാതൃകയിലാണ് പോസ്റ്റർ ചെയ്തിട്ടുള്ളത്. പ്രധാനപ്പെട്ട രണ്ടു വാർത്തകളാണ് ഇവിടെ ഉൾപ്പെടുത്തിയിട്ടത്. ‘ലക്ഷദ്വീപ് ചലച്ചിത്ര പ്രവർത്തകയ്ക്കു മേൽ രാജ്യദ്രോഹ കുറ്റം’ എന്ന് ഒരു തലക്കെട്ടിൽ നിന്നും വായിക്കാം. മറ്റൊന്നിൽ ‘സേവ് ലക്ഷദ്വീപ്’ എന്ന് കാണാം. യഥാർത്ഥ സംഭവത്തെ ആസ്‌പദമാക്കിയാണ് സിനിമയെന്നും പരാമർശിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button