പുതിയ പ്രതിനിധികളെ തിരഞ്ഞെടുത്തതിന് ശേഷം ആദ്യ എക്സിക്യൂട്ടിവ് കമ്മിറ്റി കൂടിയിരിക്കുകയാണ് താര സംഘടനയായ ‘അമ്മ’. ജസ്റ്റിസ് ഹേമ കമ്മീഷന് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഡബ്ല്യൂസിസി അംഗങ്ങള്‍ സംഘടനയില്‍ ഇന്റേണല്‍ കമ്മിറ്റിയുടെ ആവശ്യകതയെ കുറിച്ച് സംസാരിക്കുകയും കമ്മിറ്റി വേണമെന്ന് സതി ദേവി ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ സ്ത്രീകളുടെ പ്രശ്ന പരിഹരിക്കുന്നതിന് വേണ്ടി ഇന്റേണല്‍ കമ്മിറ്റി സംഘടനയില്‍ ഉണ്ടെന്ന് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞു.
read also: ബിഗ് ബോസ് സീസൺ 5 : 50 ലക്ഷം രൂപയുടെ സമ്മാനം സ്വന്തമാക്കി രാജു ജയ്മോഹന്‍
യോഗത്തിന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍. ഏത് കൂടാതെ നടൻ ഷമ്മി തിലകനുമായി ബന്ധപ്പെട്ട വിവാദവും കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തു. ജനറല്‍ ബോഡിയിലെ ദ്യശ്യങ്ങള്‍ ക്യാമറയില്‍ ചിത്രീകരിച്ചതില്‍ ഷമ്മി തിലകനോട് വിശദീകരണം തേടാനും യോഗത്തില്‍ തീരുമാനമായി.
ഇതിനായി പ്രത്യേക കമ്മിറ്റിയെ തന്നെ രൂപീകരിച്ചതായി അമ്മ വൈസ് പ്രസിഡന്റ് മണിയന്‍പിള്ള രാജു വ്യക്തമാക്കി
Post Your Comments