മമ്മൂട്ടി, പാർവതി തിരുവോത്ത് എന്നിവർ ആദ്യമായി ഒന്നിക്കുന്ന ‘പുഴു’ ഡയറക്ട് ഒടിടി റിലീസിന് ഒരുങ്ങുന്നു. ചിത്രം സോണി ലൈവിലൂടെയാവും പ്രദര്‍ശനത്തിനെത്തുക. ലെറ്റ്സ് ഒടിടി ഗ്ലോബല്‍ ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. റിലീസ് തിയതി പുറത്തുവിട്ടിട്ടില്ല. അടുത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് വന്‍ സ്വീകാര്യത ലഭിച്ചിരുന്നു. പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്ന മമ്മൂട്ടി നെഗറ്റീവ് റോളിലോ എന്ന് തരത്തിലുള്ള ചര്‍ച്ചകളും സാമൂഹിക മാധ്യമങ്ങളില്‍ സജീവമായിരുന്നു.
നവാഗതയായ റത്തീന ഷര്‍ഷാദാണ് സംവിധാനം നിര്‍വ്വഹിക്കുന്നത്. സിന് സില് സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ് ജോര്‍ജ്ജ് ആണ് നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും. ഇത് മൂന്നാം തവണയാണ് മമ്മൂട്ടി വനിതാ സംവിധായികയുടെ സിനിമയില്‍ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
‘പുഴു’വിനെ കുറിച്ച് മുൻപ് പാർവതി പറഞ്ഞ വാക്കുകൾ ശ്രദ്ധേയമായിരുന്നു. താന്‍ വിശ്വസിക്കുന്ന രാഷ്ടീയ ചിന്തകളെയും അതുപോലെ സ്ത്രീ- പുരുഷ സമത്വ ചിന്തകളെയും ഒരു പരിധി വരെ പിന്തുണയ്ക്കുന്ന ചിത്രമായതുകൊണ്ടാണ് താനിത് ചെയ്തത് എന്നുമായിരുന്നു പാർവതി വ്യക്തമാക്കിയത്. ‘ഇതിലെ മമ്മൂട്ടി കഥാപാത്രം പ്രേക്ഷകരെ ഞെട്ടിക്കും. തന്റെ കരിയറില്‍ അദ്ദേഹം ഇതുവരെ ചെയ്യാത്ത ഒരു റോള്‍ ആണ് പുഴുവിലേത്. ഈ ചിത്രത്തിന്റെ ശക്തമായ പ്രമേയം തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ ശക്തി. ഇതൊരു പുരോഗമനപരമായ ചിത്രം ആണ്’, പാർവതി പറഞ്ഞു.
Post Your Comments