നാടൻ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനം കവർന്ന നടിയാണ് അനുപമ പരമേശ്വരൻ. താരത്തിന്റെ പുതിയ തെലുങ്ക് ചിത്രത്തിന്റെ ട്രെയ്ലർ വിമർശനം നേരിടുകയാണ്. റൗഡി ബോയ്സ് എന്ന ചിത്രത്തിൽ നായകന് ആഷിഷ് റെഡ്ഡിയും തമ്മിലുള്ള ചുംബനരംഗമാണ് വിമർശനത്തിന് കാരണം.
കടുത്ത വിമര്‍ശനങ്ങളും കളിയാക്കലുകളുമാണ് ഈ ലിപ് ലോക് സീനിനെതിരെ ഉയര്‍ന്നത്. ഒടുവില്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി അനുപമ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. സിനിമ കണ്ടവര്‍ ആ രംഗത്തിന്റെ ആവശ്യകതയെ കുറിച്ച് മനസിലാക്കുമെന്ന് അനുപമ പറയുന്നു.
‘ലിപ് ലോക് രംഗം ആ സിനിമയുടെ ഒരു ഭാഗം മാത്രമാണ്. നടന് ആഷിഷ് ചെയ്യുന്ന കഥാപാത്രത്തെയാണ് ചുംബിച്ചത് എന്ന നിലയില്‍ മാത്രമേ കണ്ടിട്ടുള്ളൂ. സിനിമ കണ്ടവര്‍ ഇഴുകി ചേര്‍ന്ന് അഭിനയിച്ച രംഗം കാണുമ്പോള്‍ സിനിമയില്‍ അതിന്റെ ആവശ്യകതയെ കുറിച്ച് മനസിലാക്കും’- അനുപമ പറഞ്ഞു.
എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായ അക്ഷയും മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ കാവ്യയും തമ്മില്‍ ഉണ്ടാവുന്ന പ്രണയം പറയുന്ന റൗഡി ബോയ്സ് സംവിധാനം ചെയ്യുന്നത് ശ്രീ ഹര്‍ഷ കോനുഗണ്ടിയാണ്. ദില്‍ രാജു ആണ് ചിത്രം നിര്‍മ്മിച്ചത്. നിര്‍മ്മാതാവിന്റെ അനന്തരവനാണ് നായകന് കൂടിയായ ആഷിഷ്. അതുകൊണ്ട് തന്നെ സിനിമയിലെ ഗ്ലാമറസ് രംഗങ്ങള്‍ അതിന് വേണ്ടി എഴുതി ചേര്‍ത്തതാണ് എന്ന ആരോപണവും ഉയർന്നിരുന്നു
Post Your Comments