തിരുവനന്തപുരം: ഉണ്ണിമുകുന്ദൻ നായകനായ മേപ്പടിയാൻ തിയേറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശിപ്പിക്കുകയാണ്. റിലീസ് ആയത് മുതൽ ചിത്രത്തിനെതിരെ വലിയ പ്രചാരണമാണ് നടന്നുവരുന്നത്. എന്നാൽ ഏറെക്കാലങ്ങൾക്ക് ശേഷം കുടുംബമായി ഒന്നിച്ചു കാണാൻ സാധിക്കുന്ന ഒരു ചിത്രമെന്ന നിലയിൽ കുടുംബ പ്രേക്ഷകർ ഒന്നടങ്കം മേപ്പടിയാനെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു എന്നതാണ് ചിത്രത്തിന്റെ വിജയം.
ഉണ്ണി മുകുന്ദന്റെ സ്വന്തം നിർമ്മാണക്കമ്പനിയായ ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ആദ്യ ചിത്രം എന്നതാണ് മേപ്പടിയാന്റെ ഏറ്റവും വലിയ പ്രത്യേകത. കഴിഞ്ഞ വെള്ളിയാഴ്‌ച്ചയാണ് റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. ഇപ്പോൾ ചിത്രത്തെക്കുറിച്ച് അഭിപ്രായപ്രകടനവുമായി രംഗത്ത് വന്നിരിക്കുകയാണ് വിവേക് ഗോപൻ. വളരെ നല്ല ഒരു സന്ദേശം ആണ് ചിത്രം തരുന്നതെന്നും മേപ്പടിയാൻ ഒരു ക്ലാസ്സിക് ചിത്രമാണെന്നും വിവേക് ഗോപൻ പറയുന്നു.
വിവേക് ഗോപന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
മേപ്പടിയാൻ കണ്ടു ഒരു ക്ലാസ്സിക് ചിത്രം. ഒന്നും പറയാനില്ല വളരെ നല്ല ഒരു സന്ദേശം ആണ് ചിത്രം തരുന്നത്. എല്ലാ മേഖലകളിലും കാസ്റ്റിംഗ് ആണെകിലും ഡയറക്ഷൻ ആണെങ്കിലും ടെക്നിക്കലി ആണാണെങ്കിലും വളരെ മികച്ച ഒരു അനുഭവം ആരുന്നു. ഒരു നവാഗത സംവിധായകൻ എന്ന് നമുക്ക് ഒരിടത്തും തോന്നില്ല അത്ര നല്ല മേക്കിങ്. എല്ലാവരും അവരവരുടെ റോൾസ് ഗംഭീരമാക്കി.ഒരു കംപ്ലീറ്റ് ഫാമിലി എന്റെർറ്റൈൻർ.
Post Your Comments