Latest NewsNEWSSocial Media

‘സിനിമയ്ക്കായി എന്റെ രക്തം വരെ നല്‍കി’: ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തെ കുറിച്ച് ഷാഹിദ് കപൂര്‍

നാനി നായകനായെത്തി മികച്ച വിജയം കരസ്ഥമാക്കിയ ചിത്രമായിരുന്നു ജേഴ്‌സി. ഈ ചിത്രം ബോളിവുഡിലേക്ക് റീമേക്ക് ചെയ്തപ്പോൾ നടൻ ഷാഹിദ് കപൂര്‍ ആണ് നായക വേഷത്തിൽ. സിനിമയുടെ ചിത്രീകരണത്തിനിടെ ഷാഹിദിന് പരുക്ക് പറ്റിയതിനെ തുടർന്ന് രണ്ട് മാസത്തേക്ക് ചിത്രീകരണം നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. താരത്തിന്റെ ചുണ്ടുകള്‍ പൊട്ടി 25 തുന്നലുകള്‍ ഇടേണ്ടി വന്നിരുന്നു. ഇപ്പോൾ ആ അപകടത്തെ കുറിച്ച് പറയുകയാണ് താരം തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ.

ഷാഹിദിന്റെ പോസ്റ്റ് :

‘എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധങ്ങളില്‍ ഒന്ന്. പന്ത് എന്റെ കീഴ്ചുണ്ട് പൊട്ടിച്ചു, അത് കാരണം ഞങ്ങള്‍ക്ക് രണ്ട് മാസത്തേക്ക് ചിത്രീകരണം നിര്‍ത്തിവെക്കേണ്ടി വന്നു. 25 സ്റ്റിച്ചുകള്‍ ഉണ്ടായിരുന്നു. മൂന്ന് മാസം എടുത്തു എന്റെ ചുണ്ടുകള്‍ പഴയ അവസ്ഥയില്‍ എത്തുവാന്‍.

എന്നാല്‍ ഇപ്പോഴും ചില സമയങ്ങളില്‍ അത് പഴയത് പോലെ തോന്നാറില്ല. എനിക്ക് അത് ചലിപ്പിക്കാന്‍ കഴിയില്ല. അതിനാല്‍ തന്നെ സിനിമയ്ക്കായി എന്റെ രക്തം വരെ നല്‍കി’.

shortlink

Related Articles

Post Your Comments


Back to top button