InterviewsLatest NewsNEWS

‘ഡബ്ല്യൂസിസിയെ പുറത്തു നിന്ന് വിമര്‍ശിക്കുന്നത് സംഘടനയുടെ വളര്‍ച്ച കാണാത്തതു കൊണ്ടാണ്’: നിഖില വിമല്‍

ഡബ്ല്യൂസിസിയെ മനസ്സിലാക്കാതെ എന്തെങ്കിലുമൊക്കെ പുറത്ത് നിന്ന് വിമർശിക്കുന്നവർക്ക് ശരിക്കും സംഘടനയുടെ പ്രവർത്തനങ്ങൾ അറിയാൻ പാടില്ലാത്തവരാണെന്ന് നടി നിഖില വിമല്‍. സോഷ്യല്‍ മീഡിയയില്‍ എന്തെങ്കിലും ഒന്ന് ഇടാന്‍ വേണ്ടി മാത്രം ഇടുന്ന ബുദ്ധിയില്ലാത്ത ആളുകളല്ല ഡബ്ല്യൂസിസിയില്‍ ഉള്ളവര്‍ എന്നും, വനിത കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കലക്ടീവ് ഉന്നയിക്കുന്ന വിഷയങ്ങള്‍ പ്രസക്തമാണെന്നും വണ്ടര്‍വാള്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിൽ നിഖില പറഞ്ഞു.

നിഖിലയുടെ വാക്കുകൾ :

‘ഡബ്ല്യൂസിസിയെ പോലൊരു സംഘടനയെ പുറത്തു നിന്നുള്ളവര്‍ വിമര്‍ശിക്കുന്നത് സംഘടനയുടെ വളര്‍ച്ച കാണാത്തതുകൊണ്ടാണ്. പുറത്തു നിന്ന് നോക്കുന്നവര്‍ക്ക് അവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ഒരു സംഘടന മാത്രമായിട്ടായിരിക്കാം. പക്ഷെ അതിന്റെ പുറകില്‍ സംഘടനയിലെ അംഗങ്ങള്‍ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ആ സംഘടന എന്താണ് എന്ന് വിമര്‍ശിക്കുന്നവര്‍ക്ക് ഇന്ന് മനസിലായില്ലെങ്കിലും നാളെ അതിന്റെ ഗുണം ഉണ്ടാകും എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. എന്തെങ്കിലും ഒന്ന് സോഷ്യല്‍ മീഡിയയില്‍ ഇടാന്‍ വേണ്ടി മാത്രം ബുദ്ധിയില്ലാത്ത ആളുകളല്ല അവര്‍. സംഘടനയിൽ ഉള്ളവര്‍ എല്ലാവരും ക്രിയേറ്റീവ് സ്പേസിലും ആര്‍ട്സ് സ്പേസിലും ജോലി ചെയ്യുന്ന വ്യക്തികളാണ്.

ഒരുപാട് വര്‍ഷത്തെ അനുഭവപരിചയമുള്ളവരാണ് അവര്‍. അതുകൊണ്ട് തന്നെ അവര്‍ പറയുന്ന കാര്യങ്ങള്‍ എല്ലാം ഇവിടെ ഉള്ളതാണ്. പക്ഷെ ഓരോരുത്തരുടേയും അനുഭവങ്ങള്‍ വ്യത്യസ്തമായിരിക്കും. എനിക്ക് അത്തരം ഒരു അനുഭവം ഇല്ല എന്നുവച്ച് മറ്റൊരാള്‍ക്ക് അതുണ്ടായിട്ടില്ല എന്ന് പറയാന്‍ സാധിക്കില്ല’- നിഖില വിമല്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button