കൊവിഡ് പോസിറ്റീവായതിന് പിന്നാലെ മുൻകരുതലുകൾ എടുക്കണമെന്ന പോസ്റ്റുമായി മമ്മൂട്ടി. അല്പസമയം മുന്‍പാണ് മമ്മൂട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ച വാര്‍ത്ത പുറത്ത് വന്നത്. തനിക്ക് നേരിയ പനിയുണ്ടെങ്കിലും സുഖമായിരിക്കുന്നുവെന്ന് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
മമ്മൂട്ടിയുടെ പോസ്റ്റ് :
‘ആവശ്യമായ എല്ലാ മുൻകരുതലുകളും എടുത്തെങ്കിലും ഇന്നലെ ഞാൻ കോവിഡ് പോസിറ്റീവ് ആയി. നേരിയ പനിയുണ്ട് എന്നതൊഴിച്ചാൽ എനിക്ക് സുഖമാണ്. ബന്ധപ്പെട്ട അധികാരികളുടെ നിർദ്ദേശപ്രകാരം ഞാൻ വീട്ടിൽ സ്വയം ഐസൊലേഷനിലാണ്. നിങ്ങൾ എല്ലാവരും സുരക്ഷിതരായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എല്ലാ സമയത്തും മാസ്ക് ചെയ്യുക, പരമാവധി ശ്രദ്ധിക്കുക.’
സിബിഐ അഞ്ചാം ഭാഗം ചിത്രീകരിക്കുന്ന വേളയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. പനിയെ തുടര്‍ന്ന് താരം വിശ്രമത്തിലായിരുന്നു. തുടര്‍ന്ന് കോവിഡ് പരിശോധനാ ഫലത്തില്‍ ആണ് കോവിഡ് സ്ഥിരീകരിച്ചത്. കൊച്ചിയിൽ പുരോഗമിക്കുന്ന സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണം രണ്ടാഴ്ചത്തേക്ക് നിർത്തി വച്ചു.
Post Your Comments