‘അഭിനേതാവിന് ഏറ്റവും പ്രയാസം തമാശ റോളുകൾ ചെയ്തു ഫലിപ്പിക്കുക എന്നതാണ്’: അജു വർഗീസ്

ഉണ്ണി മുകുന്ദൻ നിർമ്മാതാവായും നായകനായും എത്തുന്ന മേപ്പടിയാൻ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ ഒരു വേഷം ചെയ്യുന്നത് അജു വർഗീസ് ആണ്. കോമഡി കഥാപാത്രങ്ങൾ അവതരിപ്പിച്ചു ശ്രദ്ധേയനായ അജു രാഷ്ട്രീയ നേതാവിന്റെ തന്മയത്വത്തിനൊപ്പം കച്ചവടക്കാരന്റെ കൗശലവും നിറഞ്ഞ കഥാപാത്രമായി ആണ് വരുന്നത്.

തനിക്ക് കോമഡി മാത്രമല്ല വഴങ്ങുന്നതെന്ന് പറഞ്ഞ അജു അഭിനേതാവിന് ഏറ്റവും പ്രയാസം തമാശ റോളുകൾ ചെയ്തു ഫലിപ്പിക്കുക എന്നതാണെന്നും, സീരിയസ് റോളുകൾ ചെയ്യുന്നതിന് തമാശ പറയുന്നവരെ മാറ്റി നിർത്തപ്പെടുന്നുണ്ട് എന്നും സൗത്ത് ലൈവിനോട്‌ പറഞ്ഞു. ഭൂമി വ്യവഹാര വിഷയത്തിൽ സുഹൃത്തുക്കളായാലും തനിക്കുള്ള വിഹിതം ചോദിച്ചു വാങ്ങുന്ന തനി രാഷ്ട്രീക്കാരന്റെ റോൾ ആണ് അജു മേപ്പടിയാനിൽ ചെയ്തിരിക്കുന്നത്.

വിനീത് ശ്രീനിവാസൻ – അജു വർഗീസ് കൂട്ടുകെട്ടിൽ വന്ന നിരവധി ചിത്രങ്ങളിൽ കോമഡി കൈകാര്യം ചെയ്ത അജു, കമല എന്ന ചിത്രത്തിലൂടെ നായക വേഷത്തിലും പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയത്തിലും ശ്രദ്ധേയ വേഷമാണ് അജു കൈകാര്യം ചെയ്യുന്നത്.

Share
Leave a Comment