അഭിനേതാവ്, സംവിധായകന്‍, തിരക്കഥാകൃത്ത്, ഗായകന്‍ എന്നീ നിലകളില്‍ ബോളിവുഡില്‍ തിളങ്ങുന്ന ഫരാന്‍ അക്തര്‍ വിവാഹിതനാകുന്നു. ഏകദേശം 4 വര്‍ഷമായി പ്രണയത്തിലായ തന്റെ കാമുകിയും ഇന്ത്യന്‍ – ഓസ്‌ട്രേലിയന്‍ ഗായികയും മോഡലുമായ ഷിബാനി ദണ്ഡേക്കർ ആണ് വധു.
വിവാഹത്തെപ്പറ്റി ഒരുപാട് നാളായി ഇരുവരും ചിന്തിക്കുകയാണെന്നും ജീവിതം പുതിയ ഘട്ടത്തിലേക്ക് കൊണ്ടുപോകുകയാണെന്നും അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ഫെബ്രുവരി 21 നാണ് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
2017 ലാണ് ഫരാന്‍ വിവാഹമോചിതനായത്. അധുന ഭബാനി അക്തറുമായി 17 വര്‍ഷം നീണ്ട വിവാഹജീവിതം അവസാനിപ്പിച്ചതിന് ശേഷമാണ് ഷിബാനിയുമായി പ്രണയത്തിലാകുന്നത്. അധുനയുമായുള്ള ബന്ധത്തില്‍ ശാക്യ അക്തര്‍, അകിര അക്തര്‍ എന്ന രണ്ട് മക്കളുണ്ട്.
Post Your Comments