പുതിയ ചിത്രങ്ങളുമായി ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് നടിയും സംവിധായികയുമായ സുഹാസിനി. ഒരേ സാരിയുടുത്ത് നില്‍ക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചത്. രണ്ട് ചിത്രങ്ങള്‍ തമ്മില്‍ 13 വര്‍ഷത്തിന്റെ ഇടവേളയുണ്ടെന്നും സുഹാസിനി പറയുന്നു.
‘നിങ്ങള്‍ക്ക് ഇത് വിശ്വസിക്കാനാകുമോ! 13 വര്‍ഷത്തെ ഇടവേളയില്‍ എടുത്തതാണ് ഈ ചിത്രങ്ങള്‍. ആദ്യത്തേത് ബാംഗ്ലൂരില്‍ ‘എരട്നെ മധുവേ’ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു. ഇന്ന് ഞങ്ങള്‍ ഷൂട്ടിന് വേണ്ടി അതെ സാരി തന്നെ ഉപയോഗിച്ചു. സാരിയോ മോഡലോ ഫോട്ടോഗ്രാഫറോ ഒറിജിനലുമായി പൊരുത്തപ്പെടുത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല, പക്ഷേ ഈ ഫോട്ടോ ഒരുപാട് സന്തോഷം നല്‍കുന്നു. നന്ദി ആസ്ത, ഈ കൊളാഷിന്.’-സുഹാസിനി കുറിച്ചു.
ഇതോടെ കമന്റുമായി എത്തിയിരിക്കുകയാണ് ആരാധകർ. ഇപ്പോഴും സൗന്ദര്യത്തിന് കോട്ടം തട്ടിയിട്ടില്ലെന്നാണ് ആരാധകരുടെ കമന്റുകള്‍. നിങ്ങള്‍ക്ക് ചെറിയൊരു മാറ്റം പോലും വന്നിട്ടില്ല എന്നായിരുന്നു ഖുശ്ബുവിന്റെ കമന്റ്. പ്രായം വെറും നമ്പർ മാത്രമാണെന്ന് നിങ്ങള്‍ തെളിയിച്ചു എന്നായിരുന്നു ഒരു ആരാധിക പറഞ്ഞത്.
Post Your Comments