നിലവില്‍ 10 കോടി രൂപ പ്രതിഫലം വാങ്ങിയിരുന്ന തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നന്ദമുരി ബാലകൃഷ്ണ തന്റെ പ്രതിഫലം 20 കോടിയായി ഉയര്‍ത്തി. ഡിസംബര്‍ 2ന് റിലീസ് ചെയ്ത അഖണ്ഡ 100 കോടി ക്ലബില്‍ ഇടംപിടിച്ചതോടെ നന്ദമുരി ബാലകൃഷ്ണന് തന്റെ പ്രതിഫലം 20 കോടിയായി ഉയര്‍ത്തി എന്നാണ് റിപ്പോര്‍ട്ട്.
ഗോപിചന്ദ് മാലിനേനി സംവിധാനം ചെയ്യുന്ന താരത്തിന്റെ 107-ാമത് ചിത്രത്തില്‍ 20 കോടിയാണ് പ്രതിഫലമായി വാങ്ങുക. ശ്രുതിഹാസനാണ് ചിത്രത്തിലെ നായിക. ചിത്രത്തില്‍ ദുനിയ വിജയ്യാണ് മറ്റൊരു താരം. വരലക്ഷ്മി ശരത്കുമാര് സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
ബാലതാരമായി വെള്ളിത്തിരയിലേക്ക് എത്തിയ ബാലയ്യ തൻ്റെ അഭിനയജീവിതത്തിന്റെ നാല്പതു വര്‍ഷം പിന്നിടുകയാണ് .
Post Your Comments