GeneralLatest NewsNEWS

നൂല് കൊണ്ട് നിർമ്മിച്ച മെഗാസ്റ്റാർ മമ്മൂട്ടിയുടെ ചിത്രം പ്രിയ താരത്തിന് സമർപ്പിച്ച് അനിൽ ചുണ്ടേൽ

കൽപ്പറ്റ : ഒരു ക്യാൻവാസിൽ മുന്നൂറ് ആണികളിൽ ഏഴായിരം മീറ്റർ നൂലുകൾ കൊണ്ട് കോർത്തെടുത്ത മെഗാസ്റ്റാർ മമ്മൂട്ടിയുടെ ത്രഡ് ആർട്ട് മമ്മൂട്ടിക്ക് സമ്മാനിച്ച് അനിൽ ചുണ്ടേൽ എന്ന കലാകാരൻ. ഒരാഴ്ചത്തെ കഠിന പരിശ്രമം കൊണ്ട് സൂക്ഷ്മതയോടെ കോർത്തെടുത്ത മമ്മൂക്കയുടെ വരാനിരിക്കുന്ന സിനിമയായ ഭീഷ്മയിലെ ത്രസിപ്പിക്കുന്ന ക്യാരക്ടർ പോസ്റ്ററാണ് മമ്മൂട്ടിക്ക് സമർപ്പിച്ചത്.

ത്രഡ് ആർട്ടെന്ന കലയിലൂടെ കോർത്തെടുത്ത മമ്മൂട്ടിയെ കണ്ടാൽ ആരുമൊന്ന് വിസ്മയിക്കും. വെള്ള കാൻവാസിൽ ഭീഷ്മയിലെ മമ്മൂക്കയുടെ ക്യാരക്ടർ പോസ്റ്ററിന് അനുസരിച്ച് കളർ വാല്യൂ സെറ്റ് ചെയ്താണ് ആണികൾ അടിച്ചു വെക്കുന്നത്. തുടർന്ന് ഈ കളർ വാല്യൂ അനുസരിച്ച് നൂലുകൊണ്ട് ആണികൾക്കിടയിലൂടെ സുക്ഷ്മതയോടെ കോർത്തെടുക്കും. ചിലയിടത്ത് കൂടിയും കുറഞ്ഞും, കളറുകൾ വേണ്ടയിടങ്ങളിൽ അതിന് അനുസരിച്ച് നൂലുകൾ കൊണ്ട് കോർത്തെടുക്കും.

പതിനായിരം മീറ്റർ നൂലിന്റെ കെട്ട് വാങ്ങിയിട്ട് വളരെ കുറച്ച് മാത്രമാണ് ബാക്കിയായിട്ടുള്ളത്. ഇതിൽ ഏകദേശം ഏഴായിരം മീറ്ററിലധികം ചെലവായിട്ടുണ്ടാവുമെന്ന് അനിൽ പറയുന്നു. ഒന്നര പതിറ്റാണ്ടായി ആനിമേഷൻ ഫിലിം നിർമാണ രംഗത്ത് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കാരറ്റ് ഫിലിം അക്കാദമിയിൽ ജോലി ചെയ്ത് വരുന്ന അനിൽ ഭീഷ്മയുടെ സ്നേഹ സമ്മാനമെന്നോണമാണ് ചിത്രമുണ്ടാക്കിയത്. വെള്ള കാൻവാസിൽ കറുപ്പ് നൂലുകൊണ്ടാണ് മമ്മുട്ടിയെ കോർത്തെടുത്തിരിക്കുന്നത്. ഇതിനിടയിൽ തന്നെ നിരവധി ഹ്രസ്വ ചിത്രങ്ങളിലൂടെയും കുട്ടികളുടെ ചിത്രത്തിലൂടേയുമെല്ലാം ഇതിനിടെ തന്നെ ശ്രദ്ധേയനായ അനിൽ ആദ്യമായിട്ടാണ് ത്രഡ് ആർട്ടുമായി രംഗത്ത് വരുന്നത്.

യൂണിസെഫ് സഹകരണത്തോടെ കേരള വിദ്യാഭ്യാസ വകുപ്പ് ഈ വർഷം സംഘടിപ്പിച്ച എസ് സി ഇ ആർ ടി ഫിലിം ഫെസ്റ്റിവലിൽ അനിൽ ചുണ്ടേൽ സംവിധാനം ചെയ്ത കുട്ടികളുടെ ചലച്ചിത്രത്തിനും കേരള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു. ‘പാഠം മൂന്ന്’ എന്ന ചിത്രത്തിനാണ് പുരസ്കാരം ലഭിച്ചത്. കാരറ്റ് ഫിലിം നിർമിച്ച് അനിൽ ചുണ്ടേൽ സംവിധാനം ചെയ്ത ‘കോമൺ സെൻസ്’ കഴിഞ്ഞ വർഷത്തെ വിയറ്റ്നാം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച വിഎഫ്എക്സ് ചിത്രത്തിനുള്ള പുരസ്കാരവും നേടിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button