GeneralLatest NewsNEWS

‘നാഗകന്യകയ്ക്ക്’ മാംഗല്യം: നടി മൗനി റോയ് വിവാഹിതയാകുന്നു, വരൻ മലയാളി

ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ‘കൈലാസനാഥൻ’ എന്ന പരമ്പരയിലൂടെ സതീദേവിയായി എത്തി പിന്നീട് ‘നാഗകന്യക’യായി കുടുംബ പ്രേക്ഷകരുടെ മനസിൽ ഇടംപിടിച്ച ബോളിവുഡ് നടി മൗനി റോയ് വിവാഹിതയാകുന്നു. ബെഗളൂരുവിൽ സ്ഥിരതാമസക്കാരനായ മലയാളിയായ സൂരജ് നമ്പ്യാരാണ് വരന്‍. ദുബായില്‍ ബാങ്കറാണ് സൂരജ്.

ജനുവരി 27ന് ​ഗോവയില്‍ വച്ചാണ് വിവാഹം എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ജനുവരി 28ന് സിനിമാ സുഹൃത്തുക്കള്‍ക്കും മറ്റുമായുള്ള പാര്‍ട്ടി സംഘടിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അടുത്തിടെയാണ് സുഹൃത്തുക്കള്‍ക്കായി ​ഗോവയില്‍ വച്ച്‌ മൗനി തന്റെ ബാച്ചിലര്‍ പാര്‍ട്ടി സംഘടിപ്പിച്ചത്.

തന്‍റെ വശ്യ സൗന്ദര്യം കൊണ്ട് ആരാധകരെ കീഴടക്കിയ മൗനി റോയ് ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് അഭിനയ ലോകത്തേയ്ക്ക് എത്തിയത്. പിന്നീട് ബാലാജി പ്രൊഡക്ഷന്‍സിന്റെ ‘നാഗിന്‍’ സീരീസിലൂടെ മൗനി പ്രശസ്തി ശ്രദ്ധനേടി. തുടര്‍ന്ന് ഗോള്‍ഡ്, റോമിയോ ഇക്ബര്‍ വാള്‍ട്ടര്‍ തുടങ്ങിയ ചിത്രങ്ങളില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു. രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും പ്രധാന വേഷത്തിലെത്തുന്ന ബ്രഹ്മാസ്ത്രയാണ് പുറത്തിറങ്ങാനിരിക്കുന്ന മൗനിയുടെ ഏറ്റവും പുതിയ ചിത്രം.

shortlink

Related Articles

Post Your Comments


Back to top button