ടെലിവിഷൻ ചാനലുകളിലെ സംഗീതപരിപാടികളിലൂടെ കേരളത്തിലെ സംഗീതപ്രേമികളുടെ പ്രിയങ്കരിയായ ഗായികയാണ് സിതാര കൃഷ്ണകുമാർ. കൈരളി ടിവിയുടെ ഗന്ധർവസംഗീതം സീനിയേഴ്സ് – 2004ലെ മികച്ച പാട്ടുകാരിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ ശ്രദ്ധിയ്ക്കപ്പെട്ട സിതാര അതേ വർഷം തന്നെ ഏഷ്യാനെറ്റ് ചാനലിന്റെ സപ്തസ്വരങ്ങളിലെയും ജീവൻ ടിവിയുടെ വോയ്സ് – 2004ലെയും മികച്ച പാട്ടുകാരി ആയി തെരഞ്ഞെടുക്കപ്പെട്ടു. ജീവൻ ടിവിയുടെ ഒരു വർഷം നീണ്ടുനിന്ന 2 കോടി ആപ്പിൾ മെഗാസ്റ്റാർ ഷോ – 2009 എന്ന റിയാലിറ്റി ഷോയിലെ വിജയമാണ് സിതാരയെ ഏറെ പ്രശസ്തയാക്കിയത്.
ദക്ഷിണേന്ത്യയിലെ മിക്ക ഭാഷകളിലുമായി ഇതുവരെ നാൽപ്പതോളം സിനിമകളിൽ പാടിയിട്ടുണ്ട് . ഇന്ത്യക്കകത്തും പുറത്തുമായി നൂറോളം വേദികളിൽ ഗസൽ കച്ചേരികളുമായി ആ രംഗത്തും സജീവമാണ്. ആകാശവാണിയുടെ ഗ്രേഡഡ് കലാകാരികൂടിയാണ് സിതാര. ഇപ്പോൾ ഗാനഗന്ധർവൻ യേശുദാസിനെ കുറിച്ച് സിതാര പറഞ്ഞ വാക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
സിതാരയുടെ വാക്കുകൾ :
‘ദാസേട്ടന്… എനിക്ക് ദാസ് സാര്‍… ആ ഒറ്റവാക്കു മാത്രം മതി മലയാളികള്‍ നെഞ്ചോടു ചേര്‍ക്കാന്‍. എന്റെ അമ്മയും അച്ഛനുമടക്കം കുടുംബത്തിലെ എല്ലാവരും അദ്ദേഹത്തിന്റെ ആരാധകരാണ്. ഇന്നും സംഗീത ഗന്ധര്‍വനായി അവര്‍ മനസില്‍ സൂക്ഷിക്കുന്നത് അദ്ദേഹത്തെ തന്നെയാണ്.
ഞാന്‍ സ്കൂളില്‍ പഠിക്കുന്ന സമയത്ത് കോഴിക്കോട് ബാബുരാജ് മെമ്മോറിയല്‍ മ്യൂസിക് അക്കാഡമിയില്‍ ഒരു കോമ്പറ്റീഷനുണ്ടായിരുന്ന്. മത്സരത്തില്‍ പങ്കെടുത്ത് ഫൈനലില്‍ എത്തുന്ന കുട്ടികള്‍ക്ക് യേശുദാസ് സാറിന്റെയും ജാനകിയമ്മയുടെയും മുന്നില്‍ പാടാനുള്ള അവസരം ഉണ്ടായിരുന്നു. അമ്മ എന്നെ അതില്‍ പങ്കെടുപ്പിച്ചത് സമ്മാനം കിട്ടാന്‍ വേണ്ടിയായിരുന്നില്ല, മറിച്ച് ദാസ് സാറിനെയും ജാനകിയമ്മയെയും അവര്‍ക്ക് നേരിട്ടു കാണാന്‍വേണ്ടിയായിരുന്നു.
സാധാരണ ഒരു കോമ്പറ്റീഷനും ഞാന്‍ പങ്കെടുക്കണമെന്ന് അമ്മ നിര്‍ബന്ധം പിടിക്കാറില്ല. പക്ഷേ ഇക്കാര്യത്തില്‍ അമ്മ എന്നെ നിര്‍ബന്ധിച്ചു മത്സരിപ്പിച്ചു. ‘ഇതൊന്ന് പാടിയിട്ട് അവസാന റൗണ്ട് വരെയെത്തിയാല്‍ മതി. അല്ലാതെ നീ സമ്മാനം വാങ്ങണ്ട’ അമ്മ എന്നോട് പറഞ്ഞത് അങ്ങനെയാണ്’.
Post Your Comments