
നാടകത്തിൽ നിന്നും സിനിമയിലേക്ക് കടന്ന് വന്ന് കഴിഞ്ഞ അമ്പത് വർഷത്തിലേറെയായി അഭിനയത്തിന്റെ വിവിധ തലങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ തുറന്നു കാട്ടിയ നടിയാണ് കെപിഎസി ലളിത. പ്രായത്തിൽ കവിഞ്ഞ കഥാപാത്രങ്ങളെ പോലും പക്വതയോടെ അഭിനയിക്കാൻ കഴിയുന്ന ചുരുക്കം ചില അഭിനേത്രികളിൽ ഒരാൾ കൂടിയാണ് കെപിഎസി ലളിത.
കരൾ സംബന്ധമായ അസുഖം ബാധിച്ച് താരം ആശുപത്രിയിലായ വാർത്ത മലയാളികൾ ദുഃഖത്തോടെയാണ് വായിച്ചത്. ഇപ്പോൾ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ലളിതയെ എങ്കക്കാട്ടെ സ്വന്തം വസതിയായ ‘ഓര്‍മ്മ’യില്‍ നിന്നും എറണാകുളത്തുള്ള മകൻ സിദ്ധാർത്ഥിന്റെ ഫ്ലാറ്റിലേക്ക് കൊണ്ട് വന്നു.
എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രണ്ട് മാസം മുമ്പാണ് എങ്കക്കാട്ടെ വീട്ടിലേയ്ക്ക് കെപിഎസി ലളിതയെ കൊണ്ടുവന്നത്. വീട്ടിലേയ്ക്ക് പോകണമെന്ന് ലളിത ആഗ്രഹം പ്രകടിപ്പിച്ചതോടെയായിരുന്നു ഇവിടേയ്ക്ക് കൊണ്ടുവന്നത്. എന്നാൽ ദിവസങ്ങൾക്കുള്ളിൽ നടിയുടെ ആരോഗ്യം മോശമാകുകയും സംസാരിക്കാനുള്ള ശേഷി നഷ്ടപ്പെടുകയും ആരെയും തിരിച്ചറിയാനും കഴിയാത്ത അവസ്ഥയിലാകുകയും ചെയ്തു. മകൻ സിദ്ധാർഥും ഭാര്യയും മകൾ ശ്രീക്കുട്ടിയും ചേർന്നാണ് ലളിതയെ സംരക്ഷിക്കുന്നത്.
Post Your Comments