താനൊരു ദേശീയ ചിന്താഗതിക്കാരന്‍ ആണെന്നും ഇന്ത്യക്കെതിരെ എന്തു വന്നാലും തനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണെന്നും നടന്‍ ഉണ്ണി മുകുന്ദന്‍. അതിന് താന്‍ ഗണ്ണ് പിടിച്ചു നില്‍ക്കണമെന്നില്ല എന്നാണ് മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഉണ്ണി മുകുന്ദന്‍ പറയുന്നത്.
ഉണ്ണിയുടെ വാക്കുകൾ :
‘ഞാൻ ഭയങ്കര ദേശീയ ചിന്താഗതിക്കാരനാണ്. രാഷ്ട്രീയ ബന്ധമൊന്നും ഇതിലില്ല. അതു കൊണ്ട് എനിക്ക് ചില കാര്യങ്ങള്‍ ഓക്കെയല്ല, ചില കാര്യങ്ങള്‍ ഓക്കെയാണ്. വിത്ത് പൊളിറ്റിക്‌സ് പൊളിറ്റിക്കല്‍ വ്യൂ കാണുമ്പോള്‍ പ്രോബ്ലമാറ്റിക്ക് ആയി തോന്നി പോകും. എന്നെ സംബന്ധിച്ച് ഇന്ത്യക്കെതിരെ എന്തു വന്നാലും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. അതിന് ഗണ്ണ് പിടിച്ചു നില്‍ക്കണമെന്നില്ല. കൃത്യമായി തന്നെ നികുതി അടക്കുന്ന പൗരനാണ് ഞാൻ.
ദെവങ്ങളെ ആരാധിക്കുന്ന കുടുംബത്തില്‍ തന്നെയാണ് ജനിച്ചു വളര്‍ന്നത്. വീട്ടില്‍ കൃഷ്ണനും രാമനും ശിവനും ഹനുമാന്‍ സ്വാമിയും ഉള്‍പ്പെടെയുള്ളവരുടെ ചിത്രങ്ങളുണ്ട്. ഇവരെ ആരേയും രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതീകങ്ങളായല്ല കാണുന്നത്.അതിനാലാണ് ഞാൻ ആരാധിക്കുന്ന ഹനുമാന്‍ സ്വാമിയെ അപമാനിച്ചപ്പോള്‍ പ്രതികരിച്ചത്’- ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
ഹനുമാന്‍ ജയന്തി ആശംസിച്ച് താരം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിനു താഴെ നടന്‍ സന്തോഷ് കീഴാറ്റൂര്‍ കമന്റ് ചെയ്തതും നടന്‍ നല്‍കിയ മറുപടിയും വിവാദത്തിന് ഇടയാക്കിയിരുന്നു.
Post Your Comments