കൊച്ചി: പ്രശ്നവശാല്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഒരു വണ്ടിയുടെ പണി ഇന്ന് എവിടെയോ തുടങ്ങിയിരിക്കുന്നുവെന്നും, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി ആ വണ്ടി കേരളത്തില്‍ പ്രത്യേകിച്ചും എറണാകുളത്തെ വൈറ്റിലയില്‍ എത്താനുള്ള സാധ്യത തെളിഞ്ഞ് കാണുന്നുവെന്നും ഹരീഷ് പേരടി. വൈറ്റില മേല്പാലത്തിലൂടെ ഉയരം കൂടിയ വാഹനങ്ങള്‍ കടന്നുപോകാന്‍ ശ്രമിച്ചാല്‍ മുകള്ഭാഗം മെട്രോ റെയിലില്‍ തട്ടുമെന്ന ആരോപണം ഉന്നയിച്ച ബെന്നി ജോസഫ് ജനപക്ഷത്തെ ട്രോളി ഫേസ്ബുക്കിലൂടെയാണ് താരത്തിന്റെ പരിഹാസം.
ഹരീഷ് പേരടിയുടെ കുറിപ്പ് :
‘പ്രശ്നവശാൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഒരു വണ്ടിയുടെ പണി ഇന്ന് എവിടെയോ തുടങ്ങിയിരിക്കുന്നു..അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി ആ വണ്ടി കേരളത്തിൽ പ്രത്യേകിച്ചും എറണാകുളത്തെ വൈറ്റിലയിൽ എത്താനുള്ള സാധ്യത തെളിഞ്ഞ് കാണുന്നു…ശത്രു സംഹാരത്തിനായി പാലത്തിന് സ്വയം വികസിക്കാൻ വേണ്ടി ദിവസവും സൂര്യാസ്തമനത്തിന് മുമ്പ് റബ്ബർ പാൽ ഒഴിച്ചാൽ തടസ്സങ്ങൾ മാറി കിട്ടും…എന്നും പാലത്തിന്റെ അടിയിൽ നിന്ന് പച്ചക്ക് മന്ത്രങ്ങൾ ഉരുവിട്ടാൽ കൂടുതൽ ഗുണമുണ്ടാവും.’
Post Your Comments