തൃത്താല മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ വി ടി ബല്‍റാമിനെതിരെ വിമര്‍ശനവുമായി സംവിധായകന് അനുരാജ് മനോഹര്‍. ഇടുക്കിയിലെ എഞ്ചിനീയറിങ് കോളേജില്‍ എസ് എഫ് ഐ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടുള്ള വി ടി ബല്‍റാമിന്റെ പോസ്റ്റ് പരാമർശിച്ചാണ് വിമർശനവുമായി അനുരാജ് എത്തിയത്.
തൃത്താലയിലെ ജനങ്ങളെ അവരുടെ ജനാധിപത്യ ബോധത്തെ വീണ്ടും വീണ്ടും പ്രശംസിക്കുന്നു, എന്നാണ് കഴിഞ്ഞ ദിവസം വി ടി ബല്‍റാം പങ്കുവച്ച പോസ്റ്റ് പങ്കുവച്ചു കൊണ്ട് അദ്ദേഹത്തിന്റെ വിമര്‍ശനം. ‘ആര്‍ക്ക് വേണം എം എം മണി ഫാന്സിന്റെയൊക്കെ പൂപ്പല്‍ പിടിച്ച സര്‍ട്ടിഫിക്കറ്റുകള്‍’ എന്നായിരുന്നു വി ടി ബല്‍റാം പങ്കുവച്ച പോസ്റ്റ്.
ഈ പോസ്റ്റ് പങ്കുവച്ചു കൊണ്ട് ‘ഇടനെഞ്ചില്‍ ഒറ്റകുത്തിന് ഒരു വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ സംഘടനയിലെ നേതാവ് ചാനലില്‍ വന്നിരുന്ന് കൊലപാതകത്തെ അപലപിച്ചില്ലെന്ന് മാത്രമല്ല ആ നീച കൃത്യത്തെ തഴുകി തലോടി ചൂട്ട് പിടിച്ച് നടത്തിയ ചാനല്‍ ചര്‍ച്ച നാമെല്ലാം കണ്ടതാണ്… അതിനിപ്പോ ഫേസ്ബുക്ക് പ്രധാനമന്ത്രിയുടെ മൊനാശ.. തൃത്താലയിലെ ജനങ്ങളെ അവരുടെ ജനാധിപത്യ ബോധത്തെ വീണ്ടും വീണ്ടും പ്രശംസിക്കുന്നു… പ്രാന്തന് നായിക്കെന്ത് കുമാരന് മാഷ്..’ എന്ന് അനുരാജ് മനോഹര്‍ കുറിച്ചു.
Post Your Comments