ഇസ്ലാം മതം ഉപേക്ഷിച്ച സംവിധായകന് അലി അക്ബര്‍ ഹിന്ദു മതാചാര പ്രകാരം രാമസിംഹനായി. അലി അക്ബര്‍ ഔദ്യോഗികമായി മതം മാറിയ വിവരം അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് (എ.എച്ച്.പി) മുന്‍ നേതാവും ഹിന്ദു സേവാ കേന്ദ്രം നേതാവുമായ പ്രതീഷ് വിശ്വനാഥാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.
‘ചരിത്രം ആവര്‍ത്തിക്കുന്നു, അലി അക്ബര്‍ രാമസിംഹനായി’ എന്നാണ് . ‘ഘര്‍ വാപസി’ എന്ന ഹാഷ് ടാഗോടെ പ്രതീഷ് വിശ്വനാഥ് ഫേസ്ബുക്കില്‍ പങ്കുവച്ചത്. പൂണൂലിട്ട് വെള്ള തുണിയും കാവി ഷാളും ധരിച്ച് അലി അക്ബര്‍ ഭാര്യ ലൂസിയാമ്മയോടൊപ്പം ഹോമ കുണ്ഡത്തിന് മുമ്പിൽ ഇരിക്കുന്ന ചിത്രവും കുറിപ്പിന്റെ കൂടെ പങ്കുവെച്ചിട്ടുണ്ട്.
ഫേസ്ബുക്ക് ലൈവിലൂടെ ‘ഇനി മുതല്‍ താനും കുടുംബവും ഭാരതീയ സംസ്കാരത്തിലായിരിക്കും ജീവിക്കുക’ എന്ന് പറഞ്ഞ് അലി അക്ബര്‍ നേരത്തെ തന്റെ മതം മാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ജന്മം കൊണ്ട് കിട്ടിയ ഉടുപ്പ് ഇന്ന് മുതല്‍ വലിച്ചെറിയുന്നതായും ഇനി മുതല്‍ രാമസിംഹന് എന്ന പേരിലായിരിക്കും താന്‍ അറിയപ്പെടുകയെന്നും അലി അക്ബര്‍ വ്യക്തമാക്കിയിരുന്നു.
തന്റെ ഏറ്റവും പുതിയ സിനിമയായ ‘പുഴ മുതല്‍ പുഴ വരെ’യില്‍ സംവിധായകന്റെ പേരിന് നേരെ പുതുതായി സ്വീകരിച്ച രാമസിംഹന് എന്ന പേരാകും നല്‍കുകയെന്നും നിര്‍മാതാവിന്റെ ടൈറ്റിലില്‍ അലി അക്ബര്‍ എന്ന് തന്നെ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments