GeneralLatest NewsNEWS

‘കിംവദന്തനികള്‍ക്ക് സ്ഥാനമില്ല’: മലൈകയുമായുള്ള വേർപിരിയൽ വാർത്തകളോട് പ്രതികരിച്ച് അര്‍ജുന്‍ കപൂർ

നാലു വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ ബി ടൗണിലെ ജനപ്രിയ ജോഡിയായ നടി മലൈക അറോറയും അര്‍ജുന്‍ കപൂറുമാണ് വേര്‍പിരിയിരുന്നു എന്ന വാർത്തയായിരുന്നു കുറച്ചു ദിവസങ്ങളായി വൈറലായിക്കൊണ്ടിരിക്കുന്നത്. നാല് വര്‍ഷത്തോളമായി മലൈകയും അര്‍ജുനും പ്രണയത്തിലാണ്. അര്‍ജുനേക്കാള്‍ പ്രായം കൂടുതലാണ് മലൈകയ്ക്ക്. ഇതിന്റെ പേരില്‍ പലപ്പോഴും ഇരുവരും സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. എന്നാല്‍ തങ്ങളെ ട്രോളുന്നവര്‍ക്ക് കൃത്യമായി മറുപടി നല്‍കിയും പരസ്പരം ചേര്‍ത്തു പിടിച്ചും പ്രണയത്തില്‍ മുന്നോട്ട് പോവുകയായിരുന്നു അര്‍ജുനും മലൈകയും.

താരങ്ങൾ പിരിയാൻ പോകുന്നുവെന്ന വാർത്ത ബോളിവുഡ് ലൈഫ് ഡോട് കോമാണ് പുറത്തുവിട്ടത്. ‘ആറു ദിവസത്തിലേറെയായി മലൈക അവരുടെ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയിട്ടില്ല. സമ്പൂർണ്ണമായ ഒറ്റപ്പെടലാണ്. കുറച്ചു കാലത്തേക്ക് പുറംലോകത്തു നിന്ന് മാറി നില്‍ക്കാനാണ് ആലോചിക്കുന്നത്. അര്‍ജുന്‍ കപൂര്‍ ഈ ദിവസങ്ങളില്‍ അവരുടെ വീട് സന്ദര്‍ശിച്ചിട്ടുമില്ല. സഹോദരി റിയ കപൂര്‍ സംഘടിപ്പിച്ച അത്താഴ വിരുന്നില്‍ മൂന്നു ദിവസം മുമ്പ് അര്‍ജുന്‍ എത്തിയിരുന്നു. മലൈകയുടെ വീടിന് അടുത്താണ് റിയയുട വീട്. കുടുംബ വിരുന്നുകളില്‍ മലൈകയും പങ്കെടുക്കാറുള്ളതാണ്. അവരെ റിയയുടെ വീട്ടില്‍ കണ്ടില്ല’ – ബോളുവുഡ് ലൈഫ് ഡോട് കോം റിപ്പോര്‍ട്ട് ചെയ്തു.

എന്നാലിപ്പോൾ ഈ റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചിരിക്കുകയാണ് അര്‍ജുന്‍ കപൂര്‍. മലൈകയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടാണ് അര്‍ജുന്‍ വിവാദങ്ങള്‍ക്ക് മറുപടി നല്‍കിയത്. ‘കിംവദന്തനികള്‍ക്ക് സ്ഥാനമില്ല. എല്ലാവരും സുരക്ഷിതരായിരിക്കുക’ എന്നാണ് അര്‍ജുന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്.

2019ലാണ് ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി ഇരുവരും ബന്ധം പുറംലോകത്തെ അറിയിച്ചത്. അര്‍ബാസ് ഖാന്റെ മുന്‍ ഭാര്യയാണ് മലൈക. ഈ ദാമ്പത്യത്തിൽ ഇവര്‍ക്ക് അര്‍ഹാന്‍ എന്നൊരു മകനുണ്ട്. 2016ലാണ് അര്‍ബാസുമായി വേര്‍പിരിഞ്ഞത്.

 

shortlink

Related Articles

Post Your Comments


Back to top button