പ്രേമത്തിന്റെ സെൻസർ കോപ്പി കാമുകിക്ക് സമ്മാനിച്ച് വൈറലായ ഓപ്പറേഷൻ ജാവയിലെ അഖിലേഷേട്ടൻ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് ഉണ്ണിരാജ്.
മരണത്തെ മുഖാമുഖം കണ്ട അപകടത്തിൽ നിന്നും അദ്ഭുതകരമായി ജീവിതത്തിലേക്ക് തിരികെവന്ന കഥയാണ് ഉണ്ണിരാജ് പറയുന്നത്.
ഉണ്ണിരാജിന്റെ വാക്കുകൾ :
‘വീണപ്പോള്‍ മുഖത്ത് പരിക്ക് പറ്റാതിരിക്കാന്‍ കൈകള്‍ മുഖത്ത് പൊത്തിയിരുന്നു. വീഴ്ച ഗുരുതരമാണ് എന്ന് എനിക്ക് തന്നെ ബോദ്ധ്യമായി. തനിയെ എഴുന്നേല്‍ക്കാന്‍ കഴിഞ്ഞില്ല കൈകള്‍ രണ്ടും അനങ്ങുന്നില്ല. അതു വഴി ഒരാള്‍ പോകുന്നതു കണ്ടു രക്ഷിക്കണേ എന്ന് അലറി വിളിച്ചു. അയാള്‍ ഓടി വന്നു. ബംഗാളിയാണെന്ന് സംസാരം കേട്ടപ്പോള്‍ മനസ്സിലായി. എങ്കിലും വേണ്ടില്ല ‘എന്നെ ഒന്ന് സഹായിക്കണേ’ എന്ന് ഞാൻ പറഞ്ഞു. അയാള്‍ പോയി കുറെ ആളുകളെ വിളിച്ചു കൊണ്ടുവന്നു. എന്റെ മുഖം കണ്ടവര്‍ ‘മറിമായത്തിലെ ഉണ്ണി അല്ലെ ഇത്’ എന്നു പറഞ്ഞു.
കൊച്ചിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കൈകള്‍ രണ്ടും മരവിച്ച അവസ്ഥയിലായിരുന്നു. എത്ര ശ്രമിച്ചിട്ടും കൈകള്‍ പഴയ പോലെ ആകുന്നില്ല. കൈകള്‍ക്ക് ശേഷിക്കുറവുണ്ടായിരുന്നു. കഴുത്തിന് പിന്നില്‍ ഒരു ഓപ്പറേഷന്‍ വേണമെന്ന് ഡോക്ടര്‍ പറഞ്ഞു.
ഓപ്പറേഷന്‍ ചെയ്തതോടെയാണ് കൈകള്‍ നേരെ ആയത്. പത്തുപതിനഞ്ചു ദിവസം ആശുപത്രിയിലായിരുന്നു അതില്‍ അഞ്ചാറ് ദിവസം ഐസിയുവിലും. ഇപ്പൊ ഉഷാറായി. അങ്ങനെ മരണത്തിനും ജീവിതത്തിനും ഇടയിലൂടെ കടന്നു പോയതു പോലെയായിരുന്നു എന്നാണ് ഉണ്ണി പറയുന്നത്.
Post Your Comments