ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് വന്ന് ആഷിക് അബു ചിത്രം മായാനദിയിലൂടെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. ഈ കുറഞ്ഞ കാലയളവിൽ തന്നെ തെന്നിന്ത്യ മുഴുവന്‍ തന്റെ സാന്നിധ്യം എത്തിക്കാന്‍ നടി ഐശ്വര്യ ലക്ഷ്മിയ്ക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ധനുഷ് നായകനായ ജഗമേ തന്തിരം എന്ന തമിഴ് സിനിമയില്‍ ഓഡീഷന് പോയപ്പോള്‍ ഉണ്ടായ രസകരമായ സംഭവം പറയുകയാണ് ഐശ്വര്യ.
ഐശ്വര്യയുടെ വാക്കുകൾ :
‘പാട്ട് പാടുന്നതാണ് ചെയ്യിപ്പിച്ചത്. എനിക്ക് പാടാന്‍ അറിയില്ല. പിന്നെ തമിഴ്നാടല്ലെ… ആരും മനസിലാക്കാന്‍ പോകുന്നില്ലല്ലോ എന്ന് കരുതി വെണ്ണിലാ ചന്ദന കിണ്ണം എന്ന പാട്ട് പാടി. പാടി എന്നൊന്നും പറയാന്‍ പറ്റില്ല… സത്യത്തില്‍ പറയുകയായിരുന്നു. അവര്‍ക്ക് ആ പാട്ട് അറിയാത്തത് കൊണ്ടാണ് എനിക്ക് ആ സിനിമയില്‍ അവസരം ലഭിച്ചത്.
പഴയ ആ ഒഡീഷന്റെ വീഡിയോ റിലീസ് ചെയ്യുമെന്ന് പറഞ്ഞ് അവര്‍ എന്നെ ഇടയ്ക്ക് ഭീഷണിപ്പെടുത്താറുണ്ട്. സിനിമയിലെ എന്റെ ജീവിതം കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നുവെന്ന് എനിക്ക് തോന്നിയിട്ടില്ല. ദൈവം എനിക്ക് എന്റെ വഴി സ്മൂത്ത് ആക്കി. സിനിമായാത്ര ദൈവം സഹായിച്ച് നല്ല അനുഭവമാണ്’.
Post Your Comments