Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralLatest NewsNEWS

കലാഭവൻ മണിയുടെ ജന്മദിനത്തോട് അനുബന്ധിച്ചു നടന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ 4 അവാർഡുകൾ നേടി ‘കറ’

അനശ്വര കലാകാരൻ കലാഭവൻ മണിയുടെ ജന്മദിനത്തോട് അനുബന്ധിച്ചു ‘കലാഭവൻമണി സേവന സമിതി ചാരിറ്റബിൽ സൊസൈറ്റി ആറ്റിങ്ങൽ’ സംഘടിപ്പിച്ച ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ‘കറ’ ഷോർട്ട് സിനിമയ്ക്ക് 4 അവാർഡുകൾ. മികച്ച നടൻ, മികച്ച രണ്ടാമത്തെ ചിത്രം, മികച്ച തിരക്കഥകൃത്ത്, മികച്ച എഡിറ്റിംഗ് എന്നീ മേഖലകളിലായാണ് അവാർഡുകൾ. ലറിഷ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നിർമ്മാണം മോഹൻകുമാർ.

കൂട്ടിക്കൽ ജയചന്ദ്രൻ എന്ന അഭിനേതാവിന്റെ സിനിമ ജീവിതത്തിലെ വഴിതിരിവാകുന്ന നെഗറ്റീവ് കഥാപാത്രമാണ് കറയിലേത്. ഇരയായും, വേട്ടക്കാരനായും മനുഷ്യൻ മാറുന്ന കഥാതന്തു ആണ് കറയിലുള്ളത്. കോമഡി ഷോകളിലൂടെയും സിനിമകളിലൂടെയും ​​​ശ്രദ്ധേയനായ നടൻ കൂട്ടിക്കൽ ജയചന്ദ്രന്‍റെ തീർത്തും വ്യത്യസ്തമായ ഒരു മുഖമാണ് ചിത്രത്തിൽ കാണാനാവുക.

നാൽപ്പതിലധികം ഫെസ്റ്റിവലുകളിൽ ഒഫീഷ്യൽ സെലക്ഷനും, നിരവധി പുരസ്‌കാരങ്ങളും കരസ്ഥമാക്കിയ കറ ബാംഗ്ലൂരിൽ വെച്ച് നടന്ന നാഷണൽ ലെവൽ ഷോർട് ഫിലിം ഫെസ്റ്റിവൽ 2021ൽ 10 ഭാഷകളിൽ നിന്നുള്ള 1000 ഹ്രസ്വചിത്രങ്ങളിൽ നിന്ന് ഒന്നാം സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

shortlink

Post Your Comments


Back to top button