എഫ്ഐആര്‍, ഉസ്താദ് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ഇന്ദ്രജ. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച ഇന്ദ്രജ പ്രതിനായിക വേഷങ്ങളിലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശ്രദ്ധ, ഉന്നതങ്ങളില്‍, ചേരി, ക്രോണിക് ബാച്ച്ലര്, മയിലാട്ടം, അഗ്നിനക്ഷത്രം തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.
സിനിമാലോകത്ത് കാസ്റ്റിംഗ് കൗച്ച് എന്നതൊരു യാഥാര്‍ത്ഥ്യമാണോ എന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് താരം ഇപ്പോൾ കൈരളിക്ക് നല്കിയ അഭിമുഖത്തിൽ. കാസ്റ്റിംഗ് കൗച്ച് അടക്കമുള്ള വിഷയത്തിലുള്ള നടി ഇന്ദ്രജയുടെ നിലപാട് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
ഇന്ദ്രജയുടെ വാക്കുകൾ :
‘സ്ത്രീകളും പുരുഷന്മാരും ജോലി ചെയ്യുന്ന ഇടമാണ്. അത്തരത്തിലുള്ള സംഭവങ്ങളുണ്ടാകും. പക്ഷെ അത് നമ്മള് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ അനുസരിച്ചിരിക്കും. അവസരത്തിന് വേണ്ടി യൂസ് ചെയ്യുന്ന സ്ത്രീകളെയും അറിയാം. അപ്പോള്‍ പുരുഷന്മാര് മാത്രമല്ല.
സ്ത്രീയും പുരുഷനും തുല്യ ഉത്തരവാദിത്തമാണുള്ളത്. നിങ്ങള്‍ക്ക് നിങ്ങളുടെ ശബ്ദമില്ലേ. അതില്‍ നിന്നും നമുക്ക് മാറി നില്‍ക്കാമല്ലോ. ആ ചോയ്സ് നിങ്ങളുടേതാണ്. പുരുഷന്മാരെ മാത്രം കുറ്റപ്പെടുത്തില്ല. എന്നും നിങ്ങള്‍ക്ക് ചോയ്സ് എടുക്കാനുണ്ടാകും. ഇത് മാത്രമാകില്ല മുമ്പിലുള്ള ചോയ്സ്.
തന്റെ കരിയറിലും ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ട്. പക്ഷെ നമുക്കെന്നും നമ്മുടെ വോയ്സുണ്ട്. നമ്മള് വേണം തീരുമാനം എടുക്കാന്‍. തനിക്കുണ്ടായ അത്തരമൊരു അനുഭവത്തില്‍ വേണ്ടെന്ന് വച്ച അവസരം നഷ്ടപ്പെട്ടതില്‍ കുറ്റബോധമുണ്ടാകില്ല. കാരണം ഇത് ജീവിതം മാറ്റി മറിക്കുന്ന തീരുമാനമാണ്.
ഏത് ഭക്ഷണം കഴിക്കണം എന്നത് പോലെയുള്ള ചെറിയ തീരുമാനമല്ല. ജീവിതത്തിന്റെ തന്നെ ഗതി മാറ്റുന്ന തീരുമാനമാണ്. അപ്പോള്‍ നല്ല ക്ലാരിറ്റിയുണ്ടാകണം’.
Post Your Comments