GeneralLatest NewsNEWS

‘നടിയെക്കുറിച്ച് പറഞ്ഞത് കടുത്ത വാക്ക്, ആ പെണ്‍കുഞ്ഞിനോട് പരസ്യമായി ക്ഷമ ചോദിക്കുന്നു’: പി സി ജോര്‍ജ്

കോഴിക്കോട്: അതിജീവിച്ച നടിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ പരസ്യമായി മാപ്പ് പറഞ്ഞ് മുന്‍ എംഎല്‍എ പി സി ജോര്‍ജ്. ദിലീപ് തെറ്റോ ശരിയോ എന്നതിലേക്ക് താന്‍ കടക്കുന്നില്ല, അത് കോടതി നിശ്ചയിക്കട്ടെയെന്ന് പറഞ്ഞ അദ്ദേഹം നടിയെക്കുറിച്ച് കടുത്ത വാക്കുപറഞ്ഞിട്ടുണ്ടെന്നും അതില്‍ അവരോട് പരസ്യമായി ക്ഷമ ചോദിക്കുകയാണെന്നും പറഞ്ഞു. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പി സി ജോര്‍ജ്.

പി സി ജോർജിന്റെ വാക്കുകൾ :

‘കഴിഞ്ഞ ദിവസം ഒരു ചാനലുകാരന്‍ ഞാന്‍ വലിയൊരു ഫംഗ്ഷനില്‍ പങ്കെടുക്കുമ്പോള്‍ എന്നെ വിളിച്ചു. വിളിച്ചപ്പോള്‍ ഞാനാ പെണ്‍കുട്ടിയെപ്പറ്റി സ്വല്‍പം കടുത്ത വര്‍ത്തമാനം പറഞ്ഞു. എനിക്ക് വലിയ ദുഃഖമുണ്ട്. ആ പെണ്‍കുഞ്ഞിനോട് ഞാന്‍ പരസ്യമായി ക്ഷമ ചോദിക്കുന്നു. ഒരു മടിയുമില്ല. ഞാനെന്നല്ല, ആരും ഒരു സ്ത്രീയെപ്പറ്റിയും അങ്ങനെ സംസാരിക്കാന്‍ പാടില്ല എന്നു കൂടി പറയുന്നു. എനിക്ക് പറ്റിയ തെറ്റ് വേറെ ആര്‍ക്കും പറ്റാന്‍ പാടില്ല. ഞാന്‍ ആ കുഞ്ഞിനോട് പരസ്യമായി മാപ്പുചോദിക്കുകയാണ്. ആ കുഞ്ഞ് ശരിയോ തെറ്റോ എന്നതിലൊന്നും ഞാന്‍ ഇടപെടുന്നില്ല. അത് കോടതി നിശ്ചയിച്ചോളും’- പി സി പറഞ്ഞു.

കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ പ്രതികരണത്തിൽ ആക്രമിക്കപ്പെട്ട നടിയെ ക്രൂരമായി വെര്‍ബല്‍ അബ്യൂസിന് വിധേമാക്കുന്ന രീതിയിലുള്ള അശ്ലീല വാക്കുകള്‍ ആണ് പി സി ജോര്‍ജ് ഉപയോഗിച്ചിരിക്കുന്നത്. വിവാദ പരാമര്‍ശത്തിനെതിരെ വ്യാപക വിമര്‍ശനവുമുയര്‍ന്നിരുന്നു.

shortlink

Related Articles

Post Your Comments


Back to top button