‘നമ്മള്‍’ എന്ന സിനിമയിലൂടെ അരങ്ങേറി ഒരുപാട് ഹിറ്റുകൾ സമ്മാനിച്ച മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാവന. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം സജീവ സാന്നിധ്യമായിരുന്നു ഭാവന കഴിഞ്ഞ ആറ് വര്‍ഷത്തോളമായി മലയാള സിനിമയില്‍ നിന്നും വിട്ടു നിൽക്കുകയായിരുന്നു. പിന്നീട് വിവാഹിതയായ ഭാവന അഭിനയത്തില്‍ നിന്നു തന്നെ ഒരു ഇടവേളയെടുത്തിരുന്നു. മലയാളത്തില്‍ ആദം ജോണ്‍ എന്ന ചിത്രത്തിലാണ് ഭാവന അവസാനമായി അഭിനയിച്ചത്.
ഏറെ നാളുകൾക്ക് ശേഷം കന്നഡ സിനിമയിലൂടെ ഭാവന വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക് മടങ്ങിയെത്തിയ താരം ചാനലില്‍ പരിപാടികളിലും മറ്റും അതിഥിയായി മലയാളികള്‍ക്ക് മുമ്പില്‍ എത്താറുണ്ട്
പൊതുവെ തെന്നിന്ത്യന്‍ സിനിമയില്‍ നിന്നും ബോളിവുഡിലേക്ക് ചേക്കേറുക എന്നത് ഏതൊരു താരത്തിനും സ്വപ്‌ന തുല്യമായ നേട്ടമാണ്. കൂടുതല്‍ വലിയ സിനിമകളുടെ ഭാഗമാകാനും വലിയ പ്രേക്ഷകരുടെ മുന്നിലേക്ക് എത്താനും കൂടുതല്‍ മെച്ചപ്പെട്ട പ്രതിഫലം ലഭിക്കാനുമൊക്കെ സാധിക്കുമെന്നത് കൊണ്ട് ഇങ്ങനൊരു ചുവടുമാറ്റം പലരും സന്തോഷത്തോടെ തന്നെ നടത്താറുണ്ട്. എന്നാൽ ഭാവനയെ തേടി ബോളിവുഡില്‍ നിന്നു വിളി വന്നെങ്കിലും ആ ബോളിവുഡ് ചിത്രത്തോട് ഭാവന നോ പറയുകയായിരുന്നു. ഇപ്പോൾ അതിന്റെ കാരണം വ്യക്തമാക്കുകയാണ് താരം.
ഭാവനയുടെ വാക്കുകൾ
‘ഇമ്രാന്‍ ഹാഷ്മി നായകനായ ചിത്രത്തിലേക്ക് ആയിരുന്നു ഓഫര്‍ ലഭിച്ചത്. കാസ്റ്റിംഗ് ഏജന്‍സിയായിരുന്നു വിളിച്ചത്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കാമെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഞാൻ ഓക്കെ പറഞ്ഞു. എന്നാല്‍ തിരക്കഥ വായിച്ചപ്പോള്‍ എനിക്ക് ഒട്ടും കംഫര്‍ട്ടബിള്‍ ആയ വേഷമല്ലെന്ന് തോന്നി. ഇതോടെയാണ് ചിത്രത്തോട് നോ പറയുന്നത്. രണ്ട് മൂന്ന് ദിവസം ആ സിനിമയെ കുറിച്ചുള്ള സംസാരമൊക്കെ ഉണ്ടായിരുന്നു. പിന്നെ ഞാനത് വിടുകയായിരുന്നു.
മറ്റൊരു ബോളിവുഡ് ചിത്രത്തിലേക്കും ക്ഷണം ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി മുംബൈയില്‍ വന്ന് ഓഡിഷനില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. മുംബൈ വരെ യാത്ര ചെയ്യുന്നതും ഓഡിഷന്‍ നല്‍കുന്നതൊന്നും താത്പര്യമില്ലാത്തതിനാല്‍ നോ പറയുകയായിരുന്നു. ഞാൻ ഒരിക്കലും ബോളിവുഡ് സിനിമയുടെ ഭാഗമാകാന്‍ ആഗ്രഹിച്ചിരുന്നില്ല’- ഭാവന പറഞ്ഞു.
Post Your Comments