തനിക്ക് ഹാഷ്ടാഗ് കാമ്പയിന്റെ ഭാഗമാകാന്‍ താത്പര്യമില്ല എന്ന് ഉണ്ണി മുകുന്ദന്‍. ആക്രമിക്കപ്പെട്ട നടിയെ പിന്തുണച്ച് ആ കുട്ടിയെ വിളിച്ച് സംസാരിച്ചിരുന്നതായും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം നടി പങ്കുവെച്ച പോസ്റ്റ് സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ച് മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ പ്രമുഖ താരങ്ങളടക്കം പിന്തുണ അറിയിച്ചിരുന്നു. ഹാഷ്ടാഗ് കാമ്പയിന്‍ നടക്കുന്നതിനാല്‍ താന്‍ സ്റ്റേറ്റ്മെന്റ് പറയണമെന്നില്ല എന്ന് റിപ്പോര്‍ട്ടര്‍ ടിവിയോട് ആണ് താരം പ്രതികരിച്ചത്.
ഉണ്ണി മുകുന്ദന്റെ വാക്കുകൾ :
‘വിഷമമുണ്ടാക്കുന്ന കാര്യങ്ങളാണ് നടക്കുന്നത്. ഒരാളുടെ ജീവിതത്തില്‍ ഇത് സംഭവിക്കാന്‍ പാടില്ല. ഓരോ ദിവസം കഴിയുമ്പോഴും ഇത് കേള്‍ക്കുമ്പോള്‍ കുടുംബത്തിന് ഉണ്ടാകുന്ന അതേ വിഷമം എനിക്ക് ചുറ്റും നില്‍ക്കുന്ന ആള്‍ക്കാര്‍ക്കും ഉണ്ട്. എന്നെ സംബന്ധിച്ച് അവരുടെ കൂടെയാണ്.
വിഷമമുണ്ട് പക്ഷേ ഒരു ഹാഷ്ടാഗ് കാമ്പയിൻറെ കൂടെ നില്‍ക്കാന്‍ തനിക്ക് താത്പര്യമില്ല. ഹാഷ്ടാഗ് കാമ്പയിൻ നടക്കുന്നുണ്ട് അതുകൊണ്ട് ഞാൻ സ്റ്റേറ്റ്മെന്റ് പറയണമെന്നില്ല. ഞാൻ ആ കുട്ടിയെ വിളിച്ച് സംസാരിച്ചിരുന്നു. ഇതൊക്കെ സിനിമയില്‍ നടക്കുന്ന കാര്യങ്ങളാണ്. വ്യക്തി ജീവിതത്തില്‍ നടക്കുകയെന്ന് പറഞ്ഞാല്‍ അതിന്റെ തീവ്രത മനസിലാക്കാന്‍ പറ്റില്ല.
ഭയങ്കരമായ വിഷമമുണ്ട്. ഒരു കാര്യം സോഷ്യല്‍ മീഡിയയില്‍ വന്ന് നിമിഷങ്ങള്‍ക്കകം അത് പങ്കുവെച്ചാല്‍ മാത്രമേ സപ്പോര്‍ട്ട് ചെയ്യുന്നുള്ളൂ എന്ന് അര്‍ത്ഥമില്ല. സോഷ്യല്‍ മീഡിയയില്‍ പറഞ്ഞാലെ നമ്മുടെ നിലപാടാകൂ എന്ന രീതിയില്‍ ആരും കണക്കു കൂട്ടരുത്. ഏത് കാര്യമാണെങ്കിലും’- ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
Post Your Comments