മിന്നല്‍ മുരളി ഇന്ത്യയില്‍ മാത്രമല്ല, ഗ്ലോബല്‍ ലെവലില്‍ തന്നെ വന്‍ വിജയമായി മാറിയതോടെ പാന്‍ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് ടൊവിനോ. നായക വേഷം ചെയ്യുന്നതിനിടെ ചെറിയ വേഷങ്ങളും ചെയ്യുന്നത് പ്രധാന്യം കുറക്കാന്‍ ഇടയില്ലേ എന്ന ചോദ്യത്തിന് തനിക്ക് അങ്ങനെ തോന്നിയില്ലെന്നാണ് ടോവിനോ പറയുന്നത്. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തനിക്ക് നല്ലതെന്നു തോന്നുന്ന വേഷങ്ങൾ അഭിനയിക്കുമെന്ന് ടോവിനോ തുറന്നു പറഞ്ഞത്.
ടോവിനോയുടെ വാക്കുകൾ :
‘നായക വേഷം ചെയ്യുന്നതിനിടെ ചെറിയ വേഷങ്ങളും ചെയ്യുന്നത് പ്രധാന്യം കുറക്കാന്‍ ഇടയാകുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ലൂസിഫറില്‍ ഞാനല്ല നായകനെന്നു എനിക്കറിയാം. പക്ഷേ ആ സിനിമയിലെ വേഷത്തിന്റെ കരുത്തും ഭംഗിയും എനിക്കു തന്നത് പുതിയൊരു ധൈര്യമാണ്. ഞാനൊരിക്കലും നായകനാകാന്‍ വാശിപിടിച്ചിട്ടില്ല. എനിക്കു നല്ലതെന്നു തോന്നുന്ന ഏതു വേഷവും ചെയ്തു. ഞാന്‍ ചെയ്ത സിനിമകള്‍ നോക്കിയാലതു മനസിലാകും. നായകനാകുക എന്നതു നല്ല രസമുള്ള കാര്യമാണ് എന്നതു സത്യമാണ്.
തന്നെ അത്രയും ആവശ്യമാണെങ്കില്‍ മാത്രമേ മറ്റു ഭാഷകളില്‍ പോയി അഭിനയിക്കൂ. എന്റെ ഭാഷ മലയാളം തന്നെയാണ്. എന്റെ ലോകവും അതാണ്. ഒടിടി വന്നതോടെ നമ്മുടെ സിനിമയ്ക്കും ലോകത്തിലെ ഏതു മാര്‍ക്കറ്റിലും എത്താം എന്നായില്ലേ. അത്തരം സിനിമ ഉണ്ടാകണമെന്നു മാത്രം.
ഒരു സിനിമയുടെ വിജയം കൊണ്ടുമാത്രം ഒരാളും താരമാകുകയോ വളരുകയോ ചെയ്യില്ല. ഞാന്‍ ചെയ്ത സിനിമകളും ഇനി ചെയ്യാന്‍ പോകുന്ന സിനിമകളും തന്നെയാകും എന്നെ നിലനിര്‍ത്തുക. വളരെ വ്യത്യസ്തമെന്നു എനിക്കു തോന്നിയ വേഷങ്ങളാണു വരാനുള്ളതും. ‘- ടൊവിനോ വ്യക്തമാക്കി.
Post Your Comments