മുംബൈ : സംഗീത ഇതിഹാസം ലത മങ്കേഷ്കറിന് കോവിഡ് സ്ഥിരീകരിച്ചു. മുംബൈ ബ്രീച്ച് കാന്റി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഗായികയെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്. മുമ്പ് കടുത്ത ശ്വാസതടസത്തെ തുടര്‍ന്ന് ലത മങ്കേഷ്കര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അതിനു ശേഷം വിശ്രമത്തിലായിരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ചത്.
എന്നാൽ ചെറിയ ചില ലക്ഷണങ്ങള്‍ മാത്രമേയുള്ളുവെന്നും പ്രായാധിക്യവും ആരോഗ്യസ്ഥിതിയും പരിഗണിച്ചാണ് ഐസിയുവിലേയ്ക്കു മാറ്റിയതെന്നും ബന്ധുക്കള്‍ അറിയിച്ചു. പേടിക്കേണ്ടതായി ഒന്നുമില്ലെന്നും മുന്‍കരുതല്‍ എന്ന നിലയില്‍ മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ലത മങ്കേഷ്കറിന്റെ അടുത്ത ബന്ധു രചന വ്യക്തമാക്കി. എല്ലാവരും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും ലത മങ്കേഷ്കറിനു വേണ്ടി പ്രാര്‍ഥിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ സെപ്തംബറില്‍ ആരാധകരും ബന്ധുക്കളും ചേര്‍ന്ന് ഗായികയുടെ 92ാം പിറന്നാള്‍ ആഘോഷിച്ചിരുന്നു.
Post Your Comments