GeneralLatest NewsNEWS

ലോകസുന്ദരന്മാരുടെ പട്ടികയിൽ ഹൃത്വിക് റോഷന് രണ്ടാം സ്ഥാനം, ഒന്നാം സ്ഥാന നേടി ബിടിഎസ് താരം വി

ദി ടീല്‍മാംഗോ കഴിഞ്ഞ മാസം പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും സുന്ദരനായ പുരുഷന്മാരുടെ പട്ടിക പുറത്തു വന്നപ്പോൾ ഹൃത്വിക് റോഷന് രണ്ടാം സ്ഥാനം. പട്ടികയില്‍ ലോകത്തിലെ ഏഴു സുന്ദരന്മാരെ കുറിച്ച് പറഞ്ഞതിലാണ് ഹൃത്വിക്കും ആദ്യം തന്നെ സ്ഥാനം പിടിച്ചിരിക്കുന്നത്.

ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത് വി എന്ന കിം ടേ യൂങ് ആണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ യുവ ആരാധകരുള്ള കൊറിയന്‍ പോപ്പ് ബാന്‍ഡ് ബിടിഎസ് താരമാണ് വി. ലോകത്തിലെ മുഴുവന്‍ ആരാധകരെയും കയ്യിലെടുത്ത ഈ 25 ന്റെ സൗന്ദര്യത്തെ പിന്തള്ളാന്‍ ഇതുവരെ ആരും ഉണ്ടായിട്ടില്ല എന്ന് തന്നെയാണ് വിയുടെ ആരാധകര്‍ പോലും പറയുന്നത്.

മൂന്നാം സ്ഥാനത്തുള്ളത് ഹോളിവുഡ് നടൻ റോബർട്ട് പാറ്റിൻസൺ ആണ്. ട്വൈലറ്റ് സാഗയിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ പാറ്റിൻസണിന് ഹോളിവുഡിൽ മാത്രമല്ല കേരളത്തിൽ പോലും നിരവധി ആരാധകരുണ്ട്.

നാലാം സ്ഥാനത്ത് നില്‍ക്കുന്ന സുന്ദരന്‍ ഹോളിവുഡ് നടന്‍ ബ്രാഡ് പിറ്റ് ആണ്. തന്റെ അൻപത്തിയേഴാം വയസ്സിലും യുവതാരങ്ങളോട് ഏറ്റുമുട്ടി നാലാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് താരം.

മിഷന്‍ ഇംപോസിബിള്‍ എന്ന ചിത്രത്തിലെ ഏവരുടെയും പ്രിയപ്പെട്ട താരം ടോം ക്രൂസാണ് പട്ടികയിലെ അഞ്ചാമൻ.

ആറാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത് ഇറാഖ് സ്വദേശിയായ ഒമര്‍ ബൊര്‍കാന്‍ അല്‍ ഗാലയാണ്. കവിയും നടനും ഫോട്ടോഗ്രാഫറുമൊക്കയാണ് ഈ മുപ്പത്തിയൊന്നുകാരനെ മിഡില്‍ ഈസ്റ്റിലെ ഏറ്റവും സുന്ദരനായ പുരുഷനായാണ് വിശേഷിപ്പിക്കുന്നത്.

ആരാധകരുടെ പ്രിയപ്പെട്ട ക്യാപ്റ്റന്‍ അമേരിക്കയായ ക്രിസ് ഇവാൻസ് ആണ് പട്ടികയില്‍ ഏഴാമത്. ഏഴാം സ്ഥാനം ആണെങ്കിലും അദ്ദേഹത്തിന്റെ ആരാധര്‍കാര്‍ക്ക് ഒരു കുറവും ഇതുവരെ സംഭവിച്ചിട്ടില്ല എന്ന് പറയുന്നതാകും ശെരി.

 

 

shortlink

Related Articles

Post Your Comments


Back to top button