
മയാമി: ഒരു കാലത്ത് ജനങ്ങള്‍ അദ്ദേഹത്തെ അമേരിക്കയുടെ പിതാവ് എന്ന് വിശേഷിപ്പിച്ചിരുന്ന ഹാസ്യ നടൻ ബോബ് സഗെറ്റിയെ മരിച്ച നിലയില്‍ കണ്ടെത്തി. 65 വയസ്സായിരുന്നു. യു.എസില്‍ 1980 കളിലും 90 കളിലും ഏറെ ജനപ്രീതി നേടിയ ഫുള്‍ ഹൗസ് ടെലിവിഷന്‍ സീരീസ് താരവും ഏറെ പേരുകേട്ട ഹാസ്യ നടനായിരുന്നു. എട്ടു സീസണുകളിലായാണ് ഫുള്‍ ഹൗസ് സീരീസ് സംപ്രേഷണം ചെയ്തിരുന്നത്.
ഫ്ളോറിഡയിലെ ഹോട്ടല്‍ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല. കുടുംബമാണ് മരണ വിവരം പുറത്തു വിട്ടത്. മയക്കു മരുന്ന് ഉപയോഗിച്ചതിന്റെയോ കൊലപാതക ശ്രമത്തിന്റെയോ തെളിവുകളൊന്നും മുറിയില്‍ നിന്ന് കിട്ടിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. മരിക്കുന്നതിന്റെ തലേ ദിവസം ഒരു പരിപാടിയില്‍ പങ്കെടുത്തിരുന്നു.
1956-ല്‍ ഫിലാഡല്‍ഫിയയിലാണ് ബോബിന്റെ ജനനം. മൂന്നു മക്കളുണ്ട്. രണ്ടാം ഭാര്യ കെല്ലി റിസ്സോയ്ക്കൊപ്പമായിരുന്നു താമസം.
Post Your Comments