വേൽസ് യൂണിവേഴ്സിറ്റിയുടെ ഓണററി ഡോക്ടറേറ്റ് നേടി തമിഴ് നടൻ ചിമ്പു. സിനിമാ രംഗത്തെ വിശിഷ്ടമായ സേവനങ്ങൾക്കാണ് ഈ അംഗീകാരം. ചെന്നൈയിൽ വച്ചു നടന്ന ചടങ്ങിൽ ചിമ്പുവിന്റെ മാതാപിതാക്കളും പങ്കെടുത്തിരുന്നു.
ഈ അംഗീകാരം ഏറ്റുവാങ്ങിയ ചിമ്പു ഈ അംഗീകാരം അച്ഛനും അമ്മയ്ക്കും സമർപ്പിച്ചു.’എന്നെ ചെറുപ്പം മുതലെ സിനിമയുടെ എല്ലാ കാര്യങ്ങളും പഠിപ്പിച്ചു തന്ന് എന്റെ കൂടെ ഉണ്ടായിരുന്നത് മാതാപിതാക്കളാണ്. അതുകൊണ്ട് തന്നെ ഈ അംഗീകാരം അവർക്കുള്ളതാണ്. ഇങ്ങനെ ഒരു അച്ഛനും അമ്മയും എനിക്ക് അടുത്ത ജന്മത്തിൽ ലഭിക്കുമോ എന്ന് അറിയില്ല. എല്ലാ കുട്ടികൾക്കും ഇതുപോലെ മാതാപിതാക്കൾ ഉണ്ടാകണം, കാരണം നമ്മുക്ക് ആഗ്രഹമുളളത് ചെയ്യാൻ അച്ഛനമ്മമാർ കൂടെ ഉണ്ടാകുന്നത് ഒരു സാധാരണ കാര്യമല്ല, അക്കാര്യത്തിൽ ഞാൻ ഭാഗ്യവാനാണ്’- ചിമ്പു പറഞ്ഞു.
ചിമ്പുവിന്റേതായി ഏറ്റവുമൊടുവിൽ പുറത്ത് ഇറങ്ങിയ സിനിമ ‘മാനാട്’ ആണ്. ‘വെന്ത് തനിന്തത് കാട്’ ആണ് അടുത്തതായി വരാനിരിക്കുന്ന സിനിമ. സിനിമയുെട ടീസർ ആരാധകർക്കിടയിൽ തരംഗം സൃഷ്ടിച്ചിരുന്നു. പത്തു തലൈ, കൊറോണ കുമാർ എന്നിങ്ങനെ രണ്ട് സിനിമകൾ കൂടി അണിയറയിൽ ഒരുങ്ങുന്നുണ്ട്.
Post Your Comments