GeneralLatest NewsNEWS

ബോളിവുഡിൽ അവസരം വാഗ്ദാനം ചെയ്ത് നടിയുടെ നഗ്ന ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടി, കാസ്റ്റിംഗ് ഡയറക്ടർ അറസ്റ്റിൽ

നടിയുടെ നഗ്ന ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടിയ അണിയറ പ്രവർത്തകൻ അറസ്റ്റിൽ. ബോളിവുഡിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്താണ് നടിയുടെ നഗ്ന ചിത്രങ്ങളെടുത്തത്. പിന്നീട് ആ ചിത്രങ്ങൾ വച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു.
മഹാരാഷ്ട്രയിലെ തിത്വാലയിൽ ആണ് സംഭവം.

ഓം പ്രകാശ് തിവാരി എന്ന കാസ്റ്റിംഗ് ഡയറക്ടറാണ് അറസ്റ്റിലായത്. ബോളിവുഡിൽ അഭിനയിക്കാൻ വാഗ്ദാനം ചെയ്താണ് നടിയുടെ നഗ്ന ചിത്രങ്ങളെടുത്തതെന്നും പിന്നീട് പണം തട്ടിയെന്നുമുളള പരാതി ബംഗാളി നടിയാണ് നൽകിയത് എന്നും, പരാതിയെ തുടർന്ന് ഓം പ്രകാശ് തിവാരിയെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും എഎൻഐ റിപ്പോർട്ട് ചെയ്തു.

പകർത്തിയ നഗ്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയത്തോടെ നടി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇയാൾ സ്ത്രീകളെ ലൈംഗികമായി ഉപയോഗിച്ചെന്നും പൊലീസ് ഉദ്യോഗസ്ഥനായ ധനഞ്ജയ് ലീഗാടെ എഎൻഐയോട് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button