നടന് കൈലാഷിന്റെ പിതാവും സൈനികനും ഇന്ത്യന്‍ ആര്‍മിയുടെ ഫുട്ബോളറും ആയിരുന്ന മല്ലപ്പള്ളി എ ഇ ഗീവര്‍ഗ്ഗീസ് (73 ) അന്തരിച്ചു. രാത്രി ഹൃദയസ്തംഭനം മൂലം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ശവസംസ്കാരം ജനുവരി 12ന് രാവിലെ മല്ലപ്പള്ളിയില്‍.
മദ്രാസ് റെജിമെന്റ് സെക്കന്‍ഡ് ബറ്റാലിയനിലാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. അക്കാലത്ത് ഫുട്ബോള്‍ ടീമിന്റെ വിശ്വസ്തനായ കളിക്കാരനായിരുന്നു ഗീവര്‍ഗ്ഗീസ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രമേഹത്തെ തുടര്‍ന്ന് ഒരു കാല് മുറിച്ച് മാറ്റിയിരുന്നു. സോഷ്യല്‍ മീഡിയല്‍ നിരവധി താരങ്ങളുള്‍പ്പെടെ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.
Post Your Comments