കൊച്ചി : തന്റെ ആദ്യ സിനിമ കസബയുടെ പേരില്‍ സംവിധായകന്‍ നിധിന്‍ രണ്‍ജി പണിക്കര്‍ക്ക് നേരിടേണ്ടി വന്നത്.നായകന് ഹീറോയിസം കാണിക്കാന്‍ സിനിമയില്‍ സ്ത്രീവിരുദ്ധത ഗ്ലോറിഫൈ ചെയ്തുവെന്നായിരുന്നു ഉയര്‍ന്ന വിമര്‍ശനം.
സിനിമയിലെ സ്ത്രീ വിരുദ്ധത സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. കുറെ കാലത്തേക്ക് ഈ വിവാദങ്ങള്‍ നീണ്ടു നിന്നിരുന്നു.ഇപ്പോഴിതാ ഇതിനെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് താരം. ഈ വിവാദങ്ങള്‍ അനാവശ്യമായിരുന്നു എന്നാണ് തനിക്ക് തോന്നിയിട്ടുള്ളതെന്നും നിധിന്‍ രണ്‍ജി പണിക്കര്‍ പറഞ്ഞു.
Read Also : ഇവിടെ ആരും ആരെയും അവഗണിക്കുന്നില്ല, ഇതൊക്കെ വെറുതെയുള്ള വിലപിക്കല്‍: കവിയൂര്‍ പൊന്നമ്മ
‘കസബ എനിക്ക് ഒരു അഡ്രസ് ഉണ്ടാക്കി തന്ന സിനിമയാണ്. നല്ല പേരും ചീത്തപ്പേരും ഉണ്ടാക്കി തന്നു. എന്തായാലും എന്റെ അടിസ്ഥാനം ആ സിനിമയാണ്. കസബയില്ലായിരുന്നെങ്കില്‍ ഞാന്‍ ഇതിലും നല്ലതോ മോശമോ ഒക്കെയാവാം. പക്ഷേ ഇതാവില്ലായിരുന്നു.കസബയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തെ പറ്റി ഞാന്‍ അധികം ബോധവാനായിട്ടില്ല. അങ്ങനെ വന്ന സാധനങ്ങള്‍ പൊട്ടത്തരമാണെന്നാണ് തോന്നിയിട്ടുള്ളത്. അന്നും ഇന്നും അതൊരു അനാവശ്യമായിട്ടുള്ള ഒരു വിവാദമായിട്ടാണ് തോന്നിയിട്ടുള്ളത്’ -നിധിന്‍ പറഞ്ഞു.
Post Your Comments