കൊച്ചി : ‘തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഗിരീഷ് സംവിധാനം ചെയ്ത ‘സൂപ്പർ ശരണ്യ’ ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരിക്കുകയാണ് മമിത ബൈജു. ചിത്രത്തിൽ ശരണ്യയ്‌ക്കൊപ്പം തന്നെ മമിതയുടെ പ്രകടനവും പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നുണ്ട്. .ഇപ്പോഴിതാ തന്നെ ഞെട്ടിച്ച ഒരു ഗോസിപ്പിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് താരം. തനിക്ക് ആറര കോടിയുടെ ആസ്തി ഉണ്ടെന്നും, പ്രായം 25 ആണെന്നുമൊക്കെ അറിഞ്ഞു എന്നും ഇത് തന്നെ ഞെട്ടിച്ചെന്നുമാണ് ഒരു ഓൺലൈൻ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മമിത വെളിപ്പെടുത്തിയിരിക്കുന്നത്.
‘എന്റെ ആസ്തി 6.5 കോടിയാണെന്ന് കേട്ട് ഞാന്‍ തന്നെ ഞെട്ടിപ്പോവുകയായിരുന്നു. അതില്‍ തന്നെ എന്റെ പ്രായം 25 ആണെന്നാണ് പറയുന്നത്. ഇതൊക്കെ എവിടെ നിന്ന് കണ്ടെത്തി, ആര് എഴുതുന്നു എന്ന് എനിക്കറിയില്ല. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാൻ സിനിമയില്‍ എത്തുന്നത്. അച്ഛന്റെ സുഹൃത്ത് വഴിയാണ് സിനിമയിലേയ്ക്ക് ക്ഷണം കിട്ടുന്നത്. ആദ്യം അത്ര താത്പര്യമുണ്ടായിരുന്നില്ലെങ്കിലും ഇപ്പോള്‍ സിനിമയില്‍ തന്നെ തുടരാനാണ് ആഗ്രഹം’- മമിത പറഞ്ഞു.
Read Also : മേപ്പടിയാന്‍ കാണുന്ന ഭാഗ്യശാലികള്‍ക്ക് 111 ഡയമണ്ട് റിംഗുകളുമായി ചുങ്കത്ത് ജ്വല്ലറി
2017ല്‍ പുറത്തിറങ്ങിയ ‘സർവ്വോപരി പാലാക്കാരന്‍’ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തിയ മമിത പിന്നീട് ‘വരത്തന്‍’, ‘ഹണീ ബീ 2’, ‘വികൃതി’ എന്നിങ്ങനെ മികച്ച ചിത്രങ്ങള്‍ ചെയ്തിരുന്നു. ഓപ്പറേഷന്‍ ജാവയിലൂടെയാണ് മമിത പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടാന്‍ തുടങ്ങിയത്.
Post Your Comments