കൊച്ചി : മലയാളത്തിന്റെ പ്രിയപ്പെട്ട നടനാണ് ഗിന്നസ് പക്രു. സോഷ്യൽമീഡിയയിലൂടെ തന്റെയും കുടുംബത്തിന്റേയും വിശേഷങ്ങൾ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയൊരു ചിത്രമാണ് സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്. .
‘അന്ന് അച്ഛനോളം, ഇന്ന് അമ്മയോളം’ എന്ന അടിക്കുറിപ്പിലായിരുന്നു ചിത്രങ്ങൾ. ചെറിയ കുട്ടിയായിരുന്ന സമയത്തെ തനിക്കൊപ്പം നിൽക്കുന്ന മകൾ ദീപ്ത കീർത്തിയുടെ ചിത്രവും ഇപ്പോൾ ഭാര്യയ്ക്കൊപ്പം നിൽക്കുന്ന ചിത്രവുമാണ് താരം പങ്കുവെച്ചത്.ഒരു ലക്ഷത്തിലധികം ആളുകളാണ് ചിത്രം ഇതിനോടകം ലൈക്ക് ചെയ്തിരിക്കുന്നത്.
Read Also : ‘നടിയെയും ബിന്ദു അമ്മിണി ടീച്ചറെയും ഉൾപ്പെടുത്തി അതിജീവിതകൾക്ക് എന്നാക്കി’: ഹരീഷ് പേരടി
സോഷ്യൽമീഡിയയിൽ ഹിറ്റാണ് ഗിന്നസ് പക്രുവും മകളും ഒന്നിച്ചുള്ള വീഡിയോകൾ. യൂട്യൂബ് ചാനലിലൂടെയാണ് ഇരുവരും വിശേഷങ്ങളുമായി എത്താറുള്ളത്. അത്ഭുതദ്വീപിലൂടെയാണ് അജയ് കുമാർ ആദ്യമായി നായകനാകുന്നത്. ചിത്രത്തിലെ അഭിനയത്തിലൂടെ 2008 ൽ ഗിന്നസ് നേടി. കൂടാതെ ഇതിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പുരസ്കാരവും പക്രുവിന് ലഭിച്ചിട്ടുണ്ട്.
Post Your Comments