സംവിധായകനും നടനുമായ രണ്‍ജി പണിക്കരുടെ മകനായ നിധിന് രണ്‍ജി പണിക്കര്‍ ‘കസബ’ എന്ന ചിത്രത്തിലൂടെയാണ് സംവിധായക രംഗത്തേക്ക് കടന്നു വന്നത്. ഇപ്പോൾ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ശേഷം സുരേഷ് ഗോപിയെ നായകനാക്കി സംവിധാനം ചെയ്ത കാവലാണ് പുതിയതായി പുറത്തിറങ്ങിയ ചിത്രം.
ആദ്യ സിനിമ ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ചെയ്യാനായിരുന്നു തന്റെ ആഗ്രഹം എന്നും, എന്നാല്‍ താന്‍ അത് ചെയ്താല്‍ കണ്‍വിന്‍സിംഗ് ആകുമോയെന്ന് ദുല്‍ഖറിന് സംശയമായിരുന്നുവെന്നും പറയുകയാണ് നിധിൻ. അതോടെ ആ സിനിമ അത് വേണ്ടെന്ന് വെക്കുകയായിരുന്നു എന്ന് ക്ലബ് എഫ് എമ്മിന് നല്കിയ അഭിമുഖത്തിലാണ് നിധിന് തുറന്നു പറഞ്ഞത്.
‘ആദ്യസിനിമ ദുല്‍ഖറിനെ വെച്ച് ചെയ്യണമെന്നായിരുന്നു ആഗ്രഹം. പക്ഷേ അന്നത് വര്‍ക്ക് ഔട്ടായില്ല. സെക്കന്റ് ഷോ കഴിഞ്ഞ് നില്ക്കുന്ന സമയമായിരുന്നു. അന്നത് താന്‍ ചെയ്താല്‍ കണ്‍വിന്‍സിംഗ് ആകുമോ എന്നൊരു സംശയം ദുല്‍ഖറിന് ഉണ്ടായിരുന്നു. അങ്ങനെയൊരു സംശയം വന്നപ്പോള്‍ നമുക്ക് വേറെ ആലോചിക്കാം എന്ന് ഞാന്‍ പറഞ്ഞു. പിന്നെ വേറെ ആരെയും വെച്ച് ആ സിനിമ ആലോചിക്കാന്‍ പറ്റിയില്ല. വരും കാലങ്ങളില്‍ ദുല്‍ഖര്‍ ഉള്‍പ്പെടെയുള്ളവരെ വെച്ച് പടം ആലോചിക്കുന്നുണ്ട്’- നിധിന് പറഞ്ഞു.
Post Your Comments