കുറച്ചു നാളുകളായി സംസ്ഥാനത്ത് വിവാദങ്ങൾക്ക് തിരി കൊളുത്തിയിരിക്കുന്ന രണ്ട് റെയിൽ പദ്ധതികളാണ് കെ റെയിലും സിൽവർ ലൈൻ പദ്ധതിയും. കാസർകോട് മുതൽ കൊച്ചു വേളി വരെ 532 കി.മി നീളുന്ന സെമി ഹൈസ്പീഡ് റെയിൽ ഇടനാഴിയാണ് സിൽവർ ലൈൻ പദ്ധതി. ഇപ്പോൾ
സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ച് ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേ ജനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് ഊന്നല്‍ നല്‍കേണ്ടതെന്നും, സില്‍വര്‍ ലൈന്‍ വന്നില്ലെങ്കില്‍ ആരും ചത്തുപോകില്ലെന്നും പറയുകയാണ് നടന് ശ്രീനിവാസന്.
ശ്രീനിവാസന്റെ വാക്കുകൾ :
‘ഇത്രയും ബജറ്റുള്ള ഒരു പരിപാടി കേരളത്തില്‍ ചെയ്യുമ്പോള്‍ അതിനേക്കാള്‍ അത്യാവശ്യമുള്ള ഒരുപാട് കാര്യങ്ങളുണ്ട്. അതെല്ലാം ചെയ്തു കഴിഞ്ഞോ? നല്ല ഭക്ഷണം കിട്ടുന്നുണ്ടോ? കേരളത്തില്‍ 95 ശതമാനം ആളുകളും മോശം ഭക്ഷണമാണ് കഴിക്കുന്നത്. പാര്‍പ്പിടം ശരിയാക്കിയോ? ഇതൊക്കെ ശരിയാക്കിയിട്ട് പോരെ അതിവേഗത്തില്‍ ഓടാന്‍. സിൽവർ റെയില്‍ വന്നില്ലെന്ന് കരുതി ആരും ചത്തുപോകില്ല.
സില്‍വര്‍ ലൈനിന്റെ പേരില്‍ ബാദ്ധ്യത ഉണ്ടാക്കിവയ്ക്കരുത്, അത്തരത്തില്‍ ബാദ്ധ്യത വരുത്തിയാല്‍ വികസനത്തിന് കടം കിട്ടില്ല. നേട്ടം ഉണ്ടാകുമായിരുന്നെങ്കില്‍ ഇപ്പോള്‍ പ്രതിഷേധിക്കുന്ന പാര്‍ട്ടികള്‍ക്കും പദ്ധതിയോട് എതിര്‍പ്പുണ്ടാകുമായിരുന്നില്ല. ഭരണത്തില്‍ ഇല്ലാത്തതു കൊണ്ടാകാം പലരും പദ്ധതിയെ എതിര്‍ക്കുന്നത്’.
Post Your Comments