മലയാള സിനിമയ്ക്ക് അഭിമാനമായി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ജപ്പാനില്‍ തിയേറ്റര്‍ റിലീസിനൊരുങ്ങുന്നു. ഒ ടി ടിയില്‍ റിലീസ് ചെയ്തിന് ചിത്രത്തിന് അന്താരാഷ്ട്ര തലത്തിലടക്കം അഭിനന്ദങ്ങള്‍ ലഭിച്ചതിന് പിന്നാലെയാണ് ഈ നേട്ടം.
ജാപ്പനീസ് ഭാഷയിലേക്ക് ഡബ്ബ് ചെയ്ത് റിലീസിന് ഒരുങ്ങുന്ന ചിത്രം ജനുവരി 21 നാണ് ജപ്പാനില്‍ റിലീസ് ചെയ്യുന്നത്. നീസ്ട്രീമില് റിലീസ് ചെയ്ത ചിത്രം പിന്നീട് ആമസോണ്‍ പ്രൈമിലും മറ്റ് എട്ട് ഒ.ടി.ടി പ്ലാറ്റ്ഫോമിലും റിലീസ് ചെയ്തിരുന്നു.
2021 വര്‍ഷത്തില്‍ മലയാളത്തില്‍ റിലീസ് ചെയ്ത ചിത്രങ്ങളില്‍ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു ജിയോ ബേബി സംവിധാനം ചെയ്ത ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. ചിത്രത്തില്‍ നിമിഷ സജയന്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരായിരുന്നു പ്രധാനവേഷത്തില്‍ എത്തിയത്.
Post Your Comments