ക്യൂബന്‍ കോളനി എന്ന ചിത്രത്തിലെ വില്ലത്തിയായി സിനിമയിലെത്തിയ നടിയാണ് ഗീതി സംഗീത. തുടർന്ന് ലൂക്ക, കോഴിപ്പോര്, സത്യം പറഞ്ഞാ വിശ്വസിക്കുമോ തുടങ്ങിയ സിനിമകളിലും പ്രേക്ഷകര്‍ ഈ മുഖം കണ്ടു. എന്നാൽ ഗീതയ്ക്ക് ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധ കിട്ടിയ വേഷം ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ചുരുളിയിലെ പെങ്ങൾ തങ്ക എന്ന കഥാപാത്രമായിരുന്നു. വന്യതയും ദുരൂഹതയും നിറഞ്ഞ മനുഷ്യര്‍ക്കിടയില്‍ അന്യഗ്രഹജീവികളുമായി നേരിട്ട് സംവദിക്കാന്‍ ശക്തിയുള്ളവള്‍ എന്ന അതിഗൂഢമായി നില്ക്കുന്ന ആ കഥാപാത്രം വലിയ പ്രേക്ഷക പ്രശംസയാണ് ഗീതിയ്ക്ക് നൽകിയത്. ഇപ്പോൾ ചുരുളിയിലെ പെങ്ങൾ തങ്ക എന്ന കഥാപാത്രത്തെ കുറിച്ച് പങ്കുവയ്ക്കുകയാണ് ഗീതി സംഗീത.
ഗീതിയുടെ വാക്കുകൾ :
ചുരുളിയുടെ ട്രെയിലര്‍ ലോക് ഡൗണ്‍ കാലത്ത് പുറത്തുവന്നപ്പോള്‍ മുതല്‍ എന്റെ ശബ്ദം ചര്‍ച്ച ചെയ്യപ്പെട്ടു. അത് വലിയ ഊർജ്ജം തന്നു. ഏറെ സന്തോഷവും. ആ സന്തോഷത്തില്‍ ഞാന്‍ കരഞ്ഞു. സിനിമ ഒന്നുമില്ലാതെ മുന്നില്‍ അനിശ്ചിതത്വം നേരിടുമ്പോഴാണ് ട്രെയിലര്‍ വരുന്നത്. എന്നാല്‍ സിനിമയില്‍ എന്റെ അലര്‍ച്ച ആവശ്യപ്പെട്ടിരുന്നില്ല. അതു എങ്ങനെയോ സംഭവിക്കുകയായിരുന്നു. എങ്ങനെ സംഭവിച്ചുവെന്ന് ഇപ്പോഴും അറിയില്ല.
പെങ്ങള് തങ്കയെ കാണാന്‍ രണ്ടു വര്‍ഷത്തെ കാത്തിരിപ്പുണ്ട്. ട്രെയിലര്‍ തന്ന ആവേശത്തില്‍ മുന്നോട്ടു പോകുമ്പോളാണ് ഹോം സിനിമയുടെ ഭാഗമാകുന്നത്. വിനോയ് തോമസിന്റെ കളിഗെമിനാറിലെ കുറ്റവാളികള്‍ എന്ന കഥ നേരത്തേ വായിച്ചിരുന്നതാണ്. അതിനാല്‍ കഥാപാത്രത്തെക്കുറിച്ച് ഏകദേശം ധാരണ ഉണ്ടായിരുന്നു.
പെങ്ങള് തങ്കയാകാന് തയാറെടുപ്പ് ആവശ്യമായിരുന്നു. തടി കൂട്ടണം. ത്രഡും വാക്സും ചെയ്യരുതെന്ന് അറിയിച്ചു. കാടിനുള്ളില്‍ ജീവിക്കുന്ന കഥാപാത്രമാണെന്ന് ലിജോ സര് ഓർമ്മപ്പെടുത്തി. സെറ്റില്‍ ചെന്നപ്പോള്‍ എനിക്ക് വേണ്ടത് ലൗഡ് പെര്‍ഫോമന്‍സാണെന്ന് ലിജോ സര് പറഞ്ഞു. ആവശ്യമുള്ളത് നമ്മളെ കൊണ്ട് ചെയ്യിക്കാന്‍ അദ്ദേഹത്തിന് അറിയാം. ലിജോ സര് എന്ന പ്രതിഭാധനനായ സംവിധായകന്റെ സിനിമയില്‍ ഇത്രയും ശക്തമായ കഥാപാത്രം ചെയ്യാന്‍ അന്ന് താരതമ്യേന പുതുമുഖമായ എന്നെ തിരഞ്ഞെടുത്തതില്‍ നന്ദിയുണ്ട്. എന്നെ വിശ്വസിച്ച് ആ കഥാപാത്രത്തെ ഏല്‍പ്പിക്കുകയായിരുന്നു. കഴിയും വിധം നന്നാക്കാന്‍ ശ്രമിച്ചു. ഗംഭീരമാക്കാന്‍ ആത്മാര്‍ത്ഥമായ ശ്രമം നടത്തി.’
Post Your Comments